
തിരൂരങ്ങാടി: കോഴിക്കോട് നടക്കുന്ന മലബാര് ലിറ്ററേച്ചര് ഫെസ്റ്റിവലുമായി യാതൊരു ബന്ധവും ഇല്ലെന്ന് ദാറുല്ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി. വൈസ് ചാന്സലര് ഡോ.ബഹാഉദ്ദീന് മുഹമ്മജ് നദ്വിയും ജനറല് സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജിയുമാണ് ഇക്കാര്യം അറിയിച്ചത്.
ഭൂരിപക്ഷം കിട്ടിയാലും സര്ക്കാര് രൂപീകരിക്കാനാകാത്ത കാലം: കെ സി വേണുഗോപാല്ദാറുല്ഹുദായുടെ അറിവോ അനുമതിയോ ഇല്ലാതെ ബുക്ക്പ്ലസിന്റെ പേരില് ചില ഹുദവികളുടെ നേതൃത്വത്തില് ഇസ്ലാമിക അധ്യാപനങ്ങള്ക്കും സുന്നത്ത് ജമാഅത്തിനും സമസ്തയുടെ പാരമ്പര്യ വീക്ഷണങ്ങള്ക്കും വിരുദ്ധമായരീതിയില് കോഴിക്കോട്ട് നടത്തുന്ന മലബാര് ലിറ്ററേച്ചര് ഫെസ്റ്റിവലുമായി ദാറുല്ഹുദായ്ക്ക് ബന്ധമില്ലെന്നാണ് അറിയിച്ചത്. ലിറ്ററേച്ചര് ഫെസ്റ്റിവലില് പങ്കാളികളായ ഹുദവികള്ക്കെതിരെ ഉചിതമായ ശിക്ഷണ നടപടികള് സ്വീകരിക്കുമെന്നും അവര് പറഞ്ഞു.