അറിവിന്റെ ആദ്യാക്ഷരം; കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭം കുറിച്ച് കുരുന്നുകൾ

പുലർച്ചെ മൂന്നു മണിക്കാണ് ക്ഷേത്ര നട തുറന്നത്

അറിവിന്റെ ആദ്യാക്ഷരം; കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭം കുറിച്ച് കുരുന്നുകൾ
dot image

കാസർകോട്: വിജയദശമി ദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭം കുറിച്ച് ആയിരങ്ങൾ. രാവിലെ നാല് മണി മുതൽ തുടങ്ങിയ എഴുത്തിനിരുത്തൽ ചടങ്ങിന് ആചാര്യൻമാർ നേതൃത്വം നൽകി. ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകളും നടന്നു.

പുലർച്ചെ മൂന്നു മണിക്കാണ് ക്ഷേത്ര നട തുറന്നത്. നിർമാല്യ ദർശനത്തിന് പിന്നാലെ നാലുമുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. സരസ്വതി മണ്ഡപത്തിന് സമീപം ചണ്ഡികാ ഹോമം നടക്കുന്ന ഹാളിലാണ് ഒരേ സമയം 20 ആചാര്യന്മാരുടെ നേതൃത്വത്തിൽ നിരവധിപേർ ഹരിശ്രീ കുറിച്ചത്.

ഭക്തരുടെ നീണ്ട നിരയാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. ഉഡുപ്പിയിൽ നിന്നെത്തിയ പുലികളി സംഘം കൊല്ലൂരിൽ നൃത്താർച്ചന നടത്തി.

dot image
To advertise here,contact us
dot image