ജെയിന് രാജിനെ തള്ളി സിപിഐഎമ്മും; 'പ്രസ്ഥാനത്തിന് അപകീര്ത്തികരമാണ് പോസ്റ്റ്'

ഗുരുതരമായ ആരോപണങ്ങളാണ് ജെയിനെതിരെ ഡിവൈഎഫ്ഐ മുന്നോട്ടുവെച്ചിരിക്കുന്നത്.

dot image

കണ്ണൂര്: സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മകനായ ജെയിന് രാജിനെതിരെ വിമര്ശനവുമായി സിപിഐഎമ്മും. ജെയിന് രാജിനെ തള്ളി ഡിവൈഎഫ്ഐ രംഗത്തെത്തിയതിന് പിന്നാലെയാണ് പാര്ട്ടിയുടെയും വിമര്ശനം.

സിപിഐഎം പാനൂര് ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ പാനൂര് ബ്ലോക്ക് സെക്രട്ടറിയുമായ കിരണ് കരുണാകരനെതിരെ ജെയിന് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിനെ മുന്നിര്ത്തിയാണ് ഡിവൈഎഫ്ഐയും സിപിഐഎമ്മും ജെയിനിനെതിരെ രംഗത്തെത്തിയത്.

പോസ്റ്റ് അനവസരത്തിലുള്ളതും പ്രസ്ഥാനത്തിന് അപകീര്ത്തികരവുമെന്നാണ് പാനൂര് ഏരിയാ കമ്മറ്റിയുടെ പ്രതികരണം. ജെയിനിന്റെ പേര് പറയാതെയാണ് പാര്ട്ടിയുടെ വിമര്ശനം. സോഷ്യന് മീഡിയകളിലെ ഗ്രൂപ്പുകളില് 'അലക്കുന്നതിനായി 'സന്ദര്ഭങ്ങളും സാഹചര്യങ്ങളും പരാമര്ശങ്ങളും സൃഷ്ടിക്കുന്നത് ഗുണകരമല്ലെന്ന് പരാമര്ശം.

ഗുരുതരമായ ആരോപണങ്ങളാണ് ജെയിനെതിരെ ഡിവൈഎഫ്ഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ പാനൂര് ബ്ലോക്ക് സെക്രട്ടറി കിരണിനെ അപകീര്ത്തിപ്പെടുത്താന് ജെയിന് ശ്രമിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടനയെയും നേതാക്കളെയും താറടിച്ച് കാണിക്കുന്നു. വ്യാജ ഐഡികള് ഉണ്ടാക്കി വ്യക്തിഹത്യ നടത്തുന്നു എന്നീ ആരോപണങ്ങളാണ് ഡിവൈഎഫ്ഐ ഉന്നയിക്കുന്നത്.

ഡിവൈഎഫ്ഐ കണ്ണൂര് ജില്ലാ കമ്മറ്റിയുടെ പ്രസ്താവന

'സോഷ്യല് മീഡിയ ഉപയോഗപ്പെടുത്തി ഡി.വൈ.എഫ്.ഐ യെയും പാനൂര് ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീര്ത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില് അഭ്യര്ത്ഥിക്കുന്നു. സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യല് മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡി.വൈ.എഫ്.ഐ ആവര്ത്തിച്ച് വ്യക്തമാക്കിയതാണ്. സഭ്യമല്ലാത്ത ഭാഷയില് ഡിവൈഎഫ്ഐക്കും നേതാക്കള്ക്കും എതിരെ ആര് പ്രതികരണങ്ങള് നടത്തിയാലും സഭ്യമായ ഭാഷയില് തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോള് ചിലര് ഉയര്ത്തികൊണ്ടുവന്ന വിഷയം ഒരു വര്ഷം മുന്പ് തന്നെ ഡി.വൈ.എഫ്.ഐ ചര്ച്ചചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തല് പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ് എന്നാല് വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തില് താറടിച്ചുകാണിക്കാനുള്ള ഹീനശ്രമമാണ് ഇവര് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാര്ഹമാണ്.

ആശയ പ്രചാരണത്തിനുള്ള വേദിയായി സോഷ്യല് മീഡിയയെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യല് മീഡിയകളില് പ്രത്യേകിച്ച് ഫേസ്ബുക്കില് വ്യാജ ഐഡികളെ ഉപയോഗിച്ചും പലരുടെയും പേരില് ഐഡികള് നിര്മിച്ചും ഡി.വൈ.എഫ്.ഐ യെയും നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത ശ്രമം ഇതിന് മുന്പും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകള്ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില് ആവശ്യപ്പെട്ടു.'

dot image
To advertise here,contact us
dot image