'ഏക സിവില് കോഡിനെ ആദ്യം അംഗീകരിച്ചത് ഇഎംഎസ്'; സിപിഐഎമ്മുമായി സഹകരിക്കില്ലെന്ന് കെ മുരളീധരന്

ഏക സിവില് കോഡിലെ കോണ്ഗ്രസ് നിലപാട് ഇന്നത്തെ കെപിസിസി യോഗത്തില് തീരുമാനിക്കും

dot image

കോഴിക്കോട്: ഏക സിവില് കോഡ് വിഷയത്തില് മാര്ക്സിസ്റ്റ് പാര്ട്ടിയുമായി യാതൊരു സഹകരണവും ഉണ്ടാകില്ലെന്ന് കെ മുരളീധരന് എംപി. കേരളത്തില് ബിജെപിയുടെ ബി ടീം ആണ് സിപിഐഎം. ആദ്യമായി ഏക സിവില്കോഡിനെ അംഗീകരിച്ച ഇഎംഎസിന്റെ പാര്ട്ടിക്ക് പ്രതിഷേധിക്കാന് അര്ഹതയില്ലെന്നും കെ മുരളീധരന് പറഞ്ഞു.

ശരീഅത്ത്, പൗരത്വഭേഗഗതി വിഷയത്തിലെല്ലാം കള്ളകളി കളിച്ചു. സിഎഎ-എന്ആര്സി വിഷയത്തില് പ്രതിഷേധം സംഘടിപ്പിക്കുകയും പിന്നീട് പ്രതിഷേധക്കാര്ക്കെതിരെ എല്ഡിഎഫ് കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് കെ മുരളീധരന് പറഞ്ഞു. വിഷയത്തില് കോണ്ഗ്രസ് നിലപാട് ഇന്നത്തെ കെപിസിസി യോഗത്തില് തീരുമാനിക്കും. അതിന് ശേഷം പത്താം തീയതി യുഡിഎഫ് യോഗത്തില് കോണ്ഗ്രസ് നിലപാട് അറിയിച്ച ശേഷം സംയുക്ത പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുരളീധരന് പറഞ്ഞു.

അതിനിടെ ഏക സിവില് കോഡിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് നടത്തുന്ന സെമിനാറിലേക്ക് ഇടതുപക്ഷത്തെ ക്ഷണിച്ചേക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു. സിപിഐഎം പരിപാടിയില് പങ്കെടുക്കണോ എന്നതില് തുടര് ചര്ച്ചയ്ക്കൊരുങ്ങുകയാണ് ലീഗ്. ഒരു പാര്ട്ടിക്ക് മറ്റൊരു പാര്ട്ടിയെ കൂട്ടാന് കഴിയില്ലെന്ന സാഹചര്യത്തില് പരിശോധിച്ച് തീരുമാനമെടുക്കും. സെമിനാര് സംഘടിപ്പിക്കുന്നതില് ആരോടും മല്സരമില്ല. മുസ്ലിം വിഷയമാക്കി ധ്രുവീകരണം നടത്തുന്നവരോടൊപ്പം ചേരില്ല. ലീഗിന്റേത് പ്രക്ഷോഭമല്ലെന്നും ജനങ്ങളെ ബോധവല്ക്കരിക്കുന്ന സെമിനാറുകള് നടത്തുകയാണെന്നും പി എം എ സലാം പറഞ്ഞു.

dot image
To advertise here,contact us
dot image