മലയാളിയായ റോബിന്‍ ഇലക്കാട്ട് തുടര്‍ച്ചയായി മൂന്നാമതും മിസോറി മേയര്‍

വംശവ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍പ്പെടുത്തിയുളള വികസനവും നവീകരണവും കമ്മ്യൂണിറ്റി ഇടപെടലുകളും റോബിനെ ജനകീയനായ നേതാവാക്കി

മലയാളിയായ റോബിന്‍ ഇലക്കാട്ട് തുടര്‍ച്ചയായി മൂന്നാമതും മിസോറി മേയര്‍
dot image

ഹൂസ്റ്റണ്‍: യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട്. തുടര്‍ച്ചയായി മൂന്നാം തവണയാണ് റോബിന്‍ മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ് റോബിന്‍. 2020 ഡിസംബറിലാണ് റോബിന്‍ ആദ്യമായി മിസോറി സിറ്റിയുടെ പന്ത്രണ്ടാമത് മേയറായി ചുമതലയേറ്റത്. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാന്‍ റോബിന്‍ നടത്തിയ ശ്രമങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചു.

വംശവ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍പ്പെടുത്തിയുളള വികസനവും നവീകരണവും കമ്മ്യൂണിറ്റി ഇടപെടലുകളും റോബിനെ ജനകീയനായ നേതാവാക്കി. അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാര സൗകര്യവും വികസിപ്പിക്കുന്നതിലും പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തിയുളള റോബിന്റെ നടപടികളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ടീനയാണ് റോബിന്‍ ഇലക്കാട്ടിന്റെ പങ്കാളി. കെയ്റ്റ്‌ലിന്‍, ലിയ എന്നിവരാണ് മക്കള്‍.

Content Highlights: Malayali Robin Elackatt elected Missouri mayor for third consecutive time

dot image
To advertise here,contact us
dot image