'ബലൂചിസ്താൻ ട്രെയിൻ റാഞ്ചലിൽ ഇന്ത്യക്ക് പങ്ക്, തെളിവ് ലഭിച്ചു'; ആരോപണവുമായി പാകിസ്താൻ

ഇന്ത്യയുടെ പ്രതിനിധി യോജ്ന പട്ടേലിന് മറുപടിയായാണ് പാകിസ്താൻ ഈ ആരോപണം ഉന്നയിച്ചത്

dot image

ന്യൂ യോർക്ക്: ബലൂചിസ്ഥാനിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ട ട്രെയിൻ റാഞ്ചലിൽ ഇന്ത്യക്ക് പങ്കെന്ന ആരോപണവുമായി പാകിസ്താൻ. ഇതിന്റെ നിർണായകമായ തെളിവുകൾ ലഭിച്ചുവെന്നും പാകിസ്താൻ എന്നും തീവ്രവാദത്തിന് എതിരാണെന്നും പാകിസ്ഥാൻ നയതന്ത്ര പ്രതിനിധി ജാവേദ് അജ്മൽ യുഎന്നിൽ പറഞ്ഞു. ഇന്ത്യയുടെ പ്രതിനിധി യോജ്ന പട്ടേലിന് മറുപടിയായാണ് പാകിസ്താൻ ഈ ആരോപണം ഉന്നയിച്ചത്.

മാർച്ച് 11നാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ജാഫർ എക്സ്പ്രസ്സ് തീവണ്ടി തട്ടിയെടുത്തത്. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു ജാഫർ എക്സ്പ്രസ്സ്. 30 സൈനികരെ വധിച്ചാണ് ട്രെയിനിൻ്റെ നിയന്ത്രണം ഏറ്റെടുത്തത്. സുരക്ഷാ ചുമതലയിലുള്ളവർ അടക്കം യാത്രക്കാരിൽ 214 പേരെ ബിഎൽഎ ബന്ദികളാക്കുകയും ചെയ്തിരുന്നു.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബ ടോപ് കമാൻഡറെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യക്തമാക്കിയിരിക്കുകയാണ്. പാകിസ്താനിൽ നിന്നുളള ലഷ്കറെ കമാൻഡർ ഫാറൂഖ് അഹമ്മദാണ് കശ്മീരിൽ ഭീകരർക്ക് പരിശീലനം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കായി എൻഐഎ തിരച്ചിൽ ഊർജിതമാക്കി. കുപ്‌വാരയിലെ അഹമ്മദിന്റെ വീട് അടുത്തിടെ സുരക്ഷാ സേന പൊളിച്ചുമാറ്റിയിരുന്നു.

നിലവിൽ പാക് അധിനിവേശ കശ്മീരിൽ (പിഒകെ) ഉണ്ടെന്ന് കരുതപ്പെടുന്ന അഹമ്മദ്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ തന്റെ സ്ലീപ്പർ സെൽ ശൃംഖല വഴി കശ്മീരിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 25 വിനോദസഞ്ചാരികളെയും ഒരു കശ്മീരിയെയും കൊലപ്പെടുത്തിയ പഹൽഗാം ആക്രമണമാണ്. പാകിസ്താനിലെ മൂന്ന് സെക്ടറുകളിൽ നിന്ന് കശ്മീരിലേക്ക് നുഴഞ്ഞുകയറ്റം നടത്താൻ അഹമ്മദ് സൗകര്യമൊരുക്കുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. ഇയാൾക്ക് താഴ്‌വരയിലെ പർവത പാതകളെക്കുറിച്ച് വിശാലമായ അറിവുണ്ടെന്നാണ് പറയപ്പെടുന്നത്. അതേസമയം, ഭീകരാക്രമണം എൻഐഎ പുനരാവിഷ്കരിച്ചു.
ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷണം.

Content Highlights: Pakistan accuses india of staging baluchistan train hijack

dot image
To advertise here,contact us
dot image