
ചാമ്പ്യന്‍സ് ലീഗിലെ ബാഴ്സലോണയ്ക്കെതിരായ ആവേശപ്പോരാട്ടത്തില്‍ പിഎസ്ജിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പിഎസ്ജി ബാഴ്സയെ തകർത്തത്. 90-ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസ് നേടിയ നിർണായക ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.
ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയാണ് ലീഡെടുത്തത്. മത്സരത്തിൻ്റെ 19-ാം മിനിറ്റിൽ ഫെറാൻ ടോറസ് ബാഴ്‌സലോണയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ പിഎസ്ജി ഒപ്പമെത്തി. നൂനോ മെൻഡസ് നൽകിയ പാസിൽ 19കാരനായ സെനി മയൂലുവാണ് പിഎസ്ജിയുടെ സമനില ഗോൾ കണ്ടെത്തിയത്.
രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരുടീമുകളും പരിശ്രമിച്ചു. എന്നാൽ 90-ാം മിനിറ്റിൽ വിജയം പിഎസ്ജി പിടിച്ചെടുത്തു. ഗോൺസാലോ റാമോസിന്റെ കിടിലൻ ഫിനിഷാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.
Content Highlights: PSG beat Barcelona in the Champions League