ലാലിഗയിൽ റയലിനെ ഞെട്ടിച്ച് വലൻസിയ; പോയിന്റ് ടേബിളിൽ വമ്പൻ തിരിച്ചടി

13 -ാം മിനിറ്റിൽ തന്നെ മുന്നിലെത്താനുള്ള റയലിന്റെ സുവർണാവസരം വിനീഷ്യസ് ജൂനിയർ പാഴാക്കി

ലാലിഗയിൽ റയലിനെ ഞെട്ടിച്ച് വലൻസിയ; പോയിന്റ് ടേബിളിൽ വമ്പൻ തിരിച്ചടി
dot image

ലാലിഗയിൽ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വലൻസിയയോട് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോറ്റു. 17 വർഷത്തിന് ശേഷമാണ് സാന്റിയാഗോ ബെർണബ്യുവിൽ വലൻസിയ ജയിക്കുന്നത്.

13 -ാം മിനിറ്റിൽ തന്നെ മുന്നിലെത്താനുള്ള റയലിന്റെ സുവർണാവസരം വിനീഷ്യസ് ജൂനിയർ പാഴാക്കി. അധികം വൈകാതെ വലൻസിയ ആദ്യ ഗോൾ നേടി. 15 -ാം മിനിറ്റിൽ ഡിയാഖാബിയിലൂടെയാണ് വല കുലുക്കിയത്. 50-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയ സമനില ഗോൾ കണ്ടെത്തി. എന്നാൽ 95-ാം മിനിറ്റിൽ ഹ്യുഗോ ഡുറോയിലൂടെ വലൻസിയ സമനില ഗോൾ നേടി.

Also Read:

തോൽവിയോടെ വലിയ തിരിച്ചടിയാണ് റയലിന് ലാലിഗ പോയിന്റ് ടേബിളിൽ ഉണ്ടായിട്ടുള്ളത്. ബാഴ്‌സലോണയ്‌ക്കൊപ്പമെത്താനുള്ള സുവർണാവസരം കളഞ്ഞുകുളിച്ച റയലിന് 30 മത്സരങ്ങളിൽ നിന്ന് 63 പോയിന്റാണുള്ളത്. 29 മത്സരങ്ങളിൽ നിന്ന് ബാഴ്‌സലോണയ്ക്ക് 66 പോയിന്റുണ്ട്.

Content Highlights: Real Madrid v Valencia

dot image
To advertise here,contact us
dot image