ഗോൾ നേട്ടം ഷർട്ടൂരി ആഘോഷിച്ചതിന് റെഡ് കാർഡ്; നിയമങ്ങൾ മാറണമെന്ന് ബ്രൂണോ ഫെർണാണ്ടസ്

മത്സരത്തിന്റെ 121-ാം മിനിറ്റിലാണ് ദിയാലോയുടെ ഗോൾ പിറന്നത്.

ഗോൾ നേട്ടം ഷർട്ടൂരി ആഘോഷിച്ചതിന് റെഡ് കാർഡ്; നിയമങ്ങൾ മാറണമെന്ന് ബ്രൂണോ ഫെർണാണ്ടസ്
dot image

ലണ്ടൻ: ഇംഗ്ലീഷ് എഫ് എ കപ്പിൽ ഗോൾ നേട്ടം ഷർട്ടൂരി ആഘോഷിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അമദ് ദിയാലോ. ഇതിന് താരത്തിന് മഞ്ഞ കാർഡ് ലഭിച്ചു. മത്സരത്തിലെ രണ്ടാമത്തെ മഞ്ഞ കാർഡ് ലഭിച്ചതോടെ താരത്തിന് കളം വിടേണ്ടി വന്നു. എന്നാൽ ഷർട്ടൂരി ഗോൾ ആഘോഷിക്കുന്നത് നിയമവിരുദ്ധം ആകുന്നതിനെ ചോദ്യം ചെയ്യുകയാണ് സഹതാരം ബ്രൂണോ ഫെർണാണ്ടസ്.

അത് ആ നിമിഷത്തിൽ സംഭവിച്ചതാണ്. ദിയാലോ ഒരു യുവതാരമാണ്. ആ നിമിഷം അയാൾ ആഘോഷിച്ചു. ഗോൾ ആഘോഷിക്കാൻ അയാൾക്ക് അവകാശമുണ്ട്. മറ്റു ക്ലബുകളുടെ അനുമതിയോടെയാണ് ഗോൾ നേട്ടം ആഘോഷിക്കുന്നത്. അതിന് പരിധി നിശ്ചയിക്കുന്ന നിയമങ്ങൾ മാറ്റണമെന്നും ബ്രൂണോ ആവശ്യപ്പെട്ടു.

നോമ്പ് ദൈവത്തിന് വേണ്ടി, ഫുട്ബോൾ ജീവിതത്തിനും; ഒഴിഞ്ഞ വയറുമായി ഫുട്ബോൾ കളിച്ച് അമദ് ദിയാലോ

മത്സരത്തിന്റെ 121-ാം മിനിറ്റിലാണ് ദിയാലോയുടെ ഗോൾ പിറന്നത്. നിർണായക ഗോളോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം വിജയിച്ചു. ഇംഗ്ലീഷ് എഫ് എ കപ്പിന്റെ സെമിയിൽ കടക്കാനും യുണൈറ്റഡ് സംഘത്തിന് കഴിഞ്ഞു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ ദിയാലോയ്ക്ക് കളിക്കാൻ കഴിയില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിനെതിരെയാണ് യുണെെറ്റഡിന്റെ അടുത്ത മത്സരം.

dot image
To advertise here,contact us
dot image