മുത്തുസാമിക്ക് ആറ് വിക്കറ്റ്; രണ്ടാം ദിനം തകർന്ന് പാകിസ്താൻ; ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തുടങ്ങി

പാകിസ്ഥാന്‍ 378ന് പുറത്ത്.

മുത്തുസാമിക്ക് ആറ് വിക്കറ്റ്; രണ്ടാം ദിനം തകർന്ന് പാകിസ്താൻ; ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തുടങ്ങി
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ പാകിസ്ഥാന്‍ 378ന് പുറത്ത്. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാനെ ആറ് വിക്കറ്റ് വീഴ്ത്തിയ സെനുരാന്‍ മുത്തുസാമിയാണ് തകര്‍ത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗിനെത്തിയ പാകിസ്ഥാന് 65 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി.

93 റണ്‍സ് വീതം നേടിയ സല്‍മാന്‍ അഗ, ഇമാം ഉള്‍ ഹഖ് എന്നിവരാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. മുഹമ്മദ് റിസ്വാന്‍ (73), ഷാന്‍ മസൂദ് (76) എന്നിവരും തിളങ്ങി. ബാബര്‍ അസം (23) നിരാശപ്പെടുത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 10 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് നേടിയിട്ടുണ്ട്. റ്യാന്‍ റിക്കിള്‍ട്ടണ്‍ (20), എയ്ഡന്‍ മാര്‍ക്രം (19) എന്നിവരാണ് ക്രീസില്‍.

Content Highlights: John Campbell scripts history with Test century against India

dot image
To advertise here,contact us
dot image