'ഹർഷിത് റാണ എങ്ങനെ ടീമിലെത്തി, പ്രസിദ്ധ് കൃഷ്ണ എവിടെ?'; ഏഷ്യ കപ്പ് സെലക്ഷനിൽ ചോദ്യമുയർത്തി ആകാശ് ചോപ്ര

റാണയുടെ മുൻ കാല റെക്കോർഡ് 15 അംഗ ടീമിൽ ഇടം നേടാൻ ന്യായീകരിക്കുന്നില്ലെന്ന് ചോപ്ര വാദിച്ചു

dot image

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തതിന് പിന്നാലെ വിമര്‍ശനങ്ങളും പ്രതികരണങ്ങളും തുടരുകയാണ്. പ്രധാനമായും യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യ‍ര്‍ എന്നിവരുടെ അഭാവമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇത് കൂടാതെ ചിലരുടെ ടീമിലേക്കുള്ള എൻട്രിയും വിമർശനത്തിന് കാരണമായിട്ടുണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസർ ഹർഷിത് റാണയെ ഉൾപ്പെടുത്തിയതാണ് ഇതിൽ ഒന്ന്. ഇപ്പോഴിതാ റാണയെ തിരഞ്ഞെടുത്തതിന് പിന്നിലെ യുക്തി ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. റാണയുടെ മുൻ കാല റെക്കോർഡ് 15 അംഗ ടീമിൽ ഇടം നേടാൻ ന്യായീകരിക്കുന്നില്ലെന്ന് ചോപ്ര വാദിച്ചു.

ഒരു ദിവസം ശിവം ദുബെയ്ക്ക് പകരക്കാരനായി വന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി പ്ലെയർ ഓഫ് ദി മാച്ചായി മാറി, എന്നാൽ അതിന് മുമ്പും ശേഷമോ, ഐപിഎല്ലിൽ വിക്കറ്റ് വേട്ടയിൽ മുന്നിലുണ്ടായിരുന്ന പ്രസിദ്ധ് കൃഷണ മികച്ച ഒപ്‌ഷനായി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2025 ലെ ഐപിഎൽ സീസൺ റാണയുടെ പ്രകടനത്തിൽ നിരാശാജനകമായിരുന്നു, 10.18 എന്ന ഇക്കോണമി റേറ്റിൽ 15 വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ പ്രസിദ്ധ് കൃഷ്ണ 15 മത്സരങ്ങളിൽ നിന്ന് 8.77 ഇക്കോണമിയിൽ 25 വിക്കറ്റുകൾ നേടിയിരുന്നു. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ച്ച വെച്ച മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചതാണ് എന്നാണ് അറിവ്.

Content Highlights:'How did Harshit Rana get into the team; Chopra raises question

dot image
To advertise here,contact us
dot image