ചരിത്രം ആവർത്തിക്കുമോ! റിലീസിന് മുന്നേ ലോകേഷിന്റെ രണ്ടാമത്തെ ചിത്രവും 100 കോടി അടിക്കുമോ?

അഡ്വാൻസ് ബുക്കിംഗ് തുടങ്ങി 24 മണിക്കൂർ പിന്നിടുമ്പോൾ ചിത്രം 45 കോടി കടന്നുവെന്നാണ് റിപ്പോർട്ടുകൾ.

dot image

നായകനെ മാത്രം നോക്കി സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്ന കാലം ഏകദേശം അവസാനിച്ചിരിക്കുകയാണ്. നായകനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് സംവിധായകനും. ലോകേഷ് കനകരാജിന്റെ സിനിമകൾ മിനിമം ഗ്യാരന്റി ഉള്ളവയാണെന്നതാണ് പൊതു സംസാരം. കൈതി, വിക്രം, ലിയോ തുടങ്ങിയ സിനിമകളുടെ ജനപ്രീതി തന്നെയാണ് ഇതിന് പ്രധാന കാരണം. ഇപ്പോഴിതാ ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രമായ കൂലി തിയേറ്ററുകളിലേക്ക് എത്തുമ്പോൾ ആരാധകരുടെ ആകാംക്ഷ വാനോളമാണ് എന്ന് തെളിയിക്കുന്നതാണ് സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ.

അഡ്വാൻസ് ബുക്കിംഗ് തുടങ്ങി 24 മണിക്കൂർ പിന്നിടുമ്പോൾ ചിത്രം 45 കോടി കടന്നുവെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് ഇനിയും ഒരാഴ്ച ബാക്കി നിൽക്കേ സിനിമയ്ക്ക് ലഭിക്കുന്ന ബുക്കിങിൽ 100 കോടി വരെ നേട്ടം കൊയ്യാൻ സാധിക്കുമെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ലോകേഷിന്റെ ലിയോ പ്രീ സെയിലിലൂടെ മാത്രം 100 കോടിയും കടന്ന് നേട്ടം കൊയ്തിരുന്നു. സമാനമായി കൂലിയും നേടുമെന്നാണ് ആരാധകരും പ്രതീഷിക്കുന്നത്.

ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ലഭിക്കുന്ന സ്വീകാര്യതയും വലുതാണ്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Reports say coolie will earn Rs 100 crore through advance bookings

dot image
To advertise here,contact us
dot image