ക്രിസ് വോക്‌സിന്റെ പന്ത് പ്രതിരോധിച്ചു; ജയ്‌സ്വാളിന്റെ ബാറ്റ് ഹാന്‍ഡില്‍ തകര്‍ന്നു, വീഡിയോ

മികച്ച തുടക്കം ലഭിച്ച ജയ്സ്വാൾ അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്

dot image

മാഞ്ചസ്റ്റർ ടെസ്റ്റിന്റെ ആദ്യദിനം തന്നെ ഇം​ഗ്ലണ്ട് ബാറ്റർമാരുടെ ചൂടറിഞ്ഞിരിക്കുകയാണ് ഇന്ത്യൻ ബാറ്റർമാർ‌. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറില്‍ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് ഹാൻഡിൽ ഒടിഞ്ഞിരിക്കുകയാണ്. ക്രിസ് വോക്‌സിന്റെ പന്ത് പ്രതിരോധിക്കുന്നതിനിടെയാണ് ജയ്സ്വാളിന്റെ ബാറ്റിന്റെ പിടി ഇളകിയത്.

ക്രിസ് വോക്‌സ് എറിഞ്ഞ ഒന്‍പതാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. വോക്‌സിന്റെ പരമാവധി വേഗതയില്‍ ആയിരുന്നില്ല ആ പന്ത്. മത്സരത്തിന്റെ ഒമ്പതാം ഓവറിൽ, അധിക ബൗൺസ് ഉള്ള ക്രിസ് വോക്‌സിന്റെ പന്ത് ജയ്സ്വാൾ പ്രതിരോധിച്ചു. എന്നാൽ പന്ത് പ്രതീക്ഷിച്ചതിലും ഉയരത്തിലെത്തി ജോയിന്റിന് സമീപം ബാറ്റിൽ തട്ടി. ഇതോടെ ഹാൻഡിൽ ഒടിഞ്ഞുതൂങ്ങി.

സഹഓപ്പണര്‍ കെഎല്‍ രാഹുല്‍ ജയ്‌സ്വാളിന്റെ അടുത്തെത്തുകയും ബാറ്റിന് എന്ത് സംഭവിച്ചെന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. ഉടന്‍ തന്നെ ഡഗ്ഔട്ടിലേക്ക് കൈ നീട്ടി ജയ്‌സ്വാള്‍ പുതിയ ബാറ്റ് ആവശ്യപ്പെടുകയായിരുന്നു.

ജയ്സ്വാൾ‌ പുതിയ ബാറ്റുമായി തന്റെ ഇന്നിംഗ്‌സ് പുനഃരാരംഭിച്ചു. അടുത്ത ഓവറിൽ വോക്‌സിനെ താരം ബൗണ്ടറിയിലേക്ക് പായിച്ചു. ആദ്യ ഇന്നിങ്സിൽ മികച്ച തുടക്കം ലഭിച്ച ജയ്സ്വാൾ അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. 107 പന്തുകൾ നേരിട്ട ജയ്സ്വാൾ 10 ഫോറുകളും ഒരു സിക്സും ബൗണ്ടറി കടത്തി 58 റൺസെടുത്തു.

Content Highlights: Chris Woakes breaks Yashasvi Jaiswal’s bat by a Brutal delivery on Day 1 of Manchester Test

dot image
To advertise here,contact us
dot image