ക്രിക്കറ്റിൽ പുതിയ ചരിത്രം; ടി 20 ലോകകപ്പിന് യോഗ്യത നേടി ഇറ്റലി

ടി20 ലോകക്കപ്പ് 2026 ന്റെ യോഗ്യത നേടി ഇറ്റലി.

dot image

ടി20 ലോകക്കപ്പ് 2026 ന്റെ യോഗ്യത നേടി ഇറ്റലി. യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ കഴിഞ്ഞ ദിവസം സ്കോട്‌ലാന്‍ഡിനെ 11 റണ്‍സിന് വീഴ്ത്തിയതോടെയാണ് ഇറ്റലിക്ക്‌ യോഗ്യതയ്ക്ക് സാധ്യതയൊരുങ്ങിയത്. ശേഷം ഇന്ന് നടന്ന സ്കോട്ലാൻഡ്- ജേഴ്‌സി മത്സരത്തിൽ സ്കോട്ലാൻഡ് തോൽക്കുക കൂടി ചെയ്തതോടെ ഇറ്റലി യോഗ്യത ഉറപ്പിക്കുകയായിരുന്നു.

അതേ സമയം നെതർലാൻഡും ഇറ്റലിയും തമ്മിലുള്ള യോഗ്യതാ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇറ്റലി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടിയിട്ടുണ്ട്. മത്സരത്തിൽ നെതർലാൻഡ് തോറ്റാൽ ജേഴ്‌സിക്ക് കൂടി ടി 20 ലോകകപ്പ് 2026 ന് യോഗ്യത നേടാനാകും.

Content Highlights: New history in cricket; Italy qualifies for T20 World Cup

dot image
To advertise here,contact us
dot image