കപിൽ ദേപ് മുതൽ ബിഷൻ സിങ് ബേദി വരെ; ഇംഗ്ലണ്ടിൽ 500ലധികം ഓവർ എറിഞ്ഞ ഇന്ത്യൻ ബൗളർമാർ

ഇന്ത്യയ്ക്കായി ഇം​ഗ്ലണ്ടിൽ ഏറ്റവും കൂടുതൽ പന്തെറിഞ്ഞ താരം മുൻ നായകൻ കൂടിയായ കപിൽ ദേവാണ്

dot image

ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുകയാണ്. ഇരുടീമുകളും തമ്മിലുള്ള പരമ്പരയുടെ ചരിത്രത്തിൽ ഇം​ഗ്ലണ്ടിൽ പല ഇന്ത്യൻ താരങ്ങളും ബൗളിങ്ങിൽ നിർണായക പങ്കുവഹിച്ചവരാണ്. ഇം​ഗ്ലണ്ടിൽ ഇന്ത്യയ്ക്കായി 500ലധികം ഓവറുകൾ എറിഞ്ഞ ചില ബൗളർമാരുടെ കണക്കുകൾ നോക്കാം.

കപിൽ ദേവ്

ഇന്ത്യയ്ക്കായി ഇം​ഗ്ലണ്ടിൽ ഏറ്റവും കൂടുതൽ പന്തെറിഞ്ഞ താരം മുൻ നായകൻ കൂടിയായ കപിൽ ദേവാണ്. 563.1 ഓവാണ് കപിൽ ദേവ് ഇന്ത്യയ്ക്കായി ഇം​ഗ്ലണ്ടിൽ പന്തെറിഞ്ഞത്.

ഇഷാന്ത് ശർമ

ഇന്ത്യൻ പേസ് ബൗളർ ഇഷാന്ത് ശർമയാണ് ഇം​ഗ്ലണ്ടിൽ 500ലധികം ഓവറുകൾ പന്തെറിഞ്ഞ വേറൊരു ഇന്ത്യൻ താരം. 526.5 ഓവറുകൾ ഇഷാന്ത് ഇന്ത്യയ്ക്കായി ഇം​ഗ്ലണ്ടിൽ പന്തെറിഞ്ഞു.

അനിൽ കുംബ്ലെ

മുൻ ഇതിഹാസ താരം അനിൽ കുംബ്ലെയാണ് ഇന്ത്യയ്ക്കായി ഇം​ഗ്ലണ്ടിൽ 500ലധികം ഓവറുകൾ പന്തെറിഞ്ഞ മറ്റൊരു താരം. 524.5 ഓവറുകളാണ് കുംബ്ലെ ഇം​ഗ്ലണ്ടിൽ എറിഞ്ഞത്. കുംബ്ലെയുടെ കരിയറിൽ ഉണ്ടായ ഏക ടെസ്റ്റ് സെഞ്ച്വറിയും 2007ൽ ഇം​ഗ്ലണ്ടിനെതിരെയാണ്.

ബിഷൻ സിങ് ബേദി

ഇം​ഗ്ലണ്ടിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ പന്തെറിഞ്ഞ താരങ്ങളിലൊരാളാണ് മുൻ സ്പിന്നർ ബിഷൻ സിങ് ബേദി. 524.4 ഓവറാണ് ബേദി ഇന്ത്യയ്ക്കായി ഇം​ഗ്ലണ്ടിൽ എറിഞ്ഞത്.

Content Highlights: Indians Who Bowled 500 Plus Overs In Tests In England

dot image
To advertise here,contact us
dot image