ആവേശം അവസാന പന്ത് വരെ; മുംബൈ ഇന്ത്യൻസ് ന്യൂയോർക്കിനെ വീഴ്ത്തി ടെക്സസ് സൂപ്പർ കിങ്സ്

ഓപണർ ഡെവോൺ കോൺവേയുടെ മികവാണ് ടെസ്കസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്

dot image

മേജർ ലീ​ഗ് ക്രിക്കറ്റിൽ ആവേശ വിജയവുമായി ടെക്സസ് സൂപ്പർ കിങ്സ്. ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ന്യൂയോർക്കിനെ മൂന്ന് റൺസിനാണ് ടെക്സസ് സൂപ്പർ കിങ്സ് വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടെക്സസ് സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസ് ന്യൂയോർക്കിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കാനെ സാധിച്ചുള്ളൂ.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ന്യൂയോർക്ക് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരറ്റത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴുമ്പോഴും പോരാട്ടം നടത്തിക്കൊണ്ടിരുന്ന ഓപണർ ഡെവോൺ കോൺവേയുടെ മികവാണ് ടെസ്കസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 44 പന്തിൽ കോൺവേ 65 റൺസെടുത്തു.

ഒരു ​ഘട്ടത്തിൽ അഞ്ചിന് 96 റൺസെന്ന നിലയിലായിരുന്നു ടെക്സസ്. ആറാം വിക്കറ്റിൽ കാൽവിൻ സാവേജിനൊപ്പം കോൺവേ നടത്തിയ പോരാട്ടമാണ് ടെക്സസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 79 റൺസ് പിറന്നു. 53 റൺസുമായി സാവേജ് പുറത്താകാതെ നിന്നു.‌

മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസ് ന്യൂയോർക്കിനായി മൊണാങ്ക് പട്ടേൽ 62, മൈക്കൽ ബ്രേസ്‍വെൽ 38, കിറോൺ പൊള്ളാർഡ് 32 എന്നിവർ നന്നായി കളിച്ചു. എങ്കിലും മൂന്ന് റൺസ് അകലെ ന്യൂയോർക്കിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു.

Content Highlights: Texas Super Kings defeated Mumbai Indians New York by three runs

dot image
To advertise here,contact us
dot image