'ഇന്ത്യ എത്തുന്നത് വലിയ പ്രതീക്ഷകളുമായി;പോരാട്ടത്തിന് ഇം​ഗ്ലണ്ട് തയ്യാറാണ്': ബ്രണ്ടൻ മക്കല്ലം

പേസ് ബൗളർമാരായ മാർക് വുഡ‍്, ​ഗസ് ആറ്റ്കിൻസൺ, ജൊഫ്ര ആർച്ചർ എന്നിവരുടെ അഭാവത്തിലും ഇം​ഗ്ലണ്ട് ബൗളിങ് നിര മികവ് പുലർത്തുമെന്ന് മക്കല്ലം പ്രതീക്ഷ പ്രകടിപ്പിച്ചു

'ഇന്ത്യ എത്തുന്നത് വലിയ പ്രതീക്ഷകളുമായി;പോരാട്ടത്തിന് ഇം​ഗ്ലണ്ട് തയ്യാറാണ്': ബ്രണ്ടൻ മക്കല്ലം
dot image

ജൂൺ 20ന് ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുമ്പ് പ്രതികരണവുമായി ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകൻ ബ്രണ്ടൻ മക്കല്ലം. 'ക്രിക്കറ്റിൽ ഇന്ത്യ ശക്തരായ ടീമാണ്. വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യൻ ടീം ഇവിടെയെത്തുന്നത്. ഇന്ത്യയെ നേരിടാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,' ബ്രണ്ടൻ മക്കല്ലം സ്കൈ സ്പോർട്സിനോട് പ്രതികരിച്ചു.

പേസ് ബൗളർമാരായ മാർക് വുഡ‍്, ​ഗസ് ആറ്റ്കിൻസൺ, ജൊഫ്ര ആർച്ചർ എന്നിവരുടെ അഭാവത്തിലും ഇം​ഗ്ലണ്ട് ബൗളിങ് നിര മികവ് പുലർത്തുമെന്ന് മക്കല്ലം പ്രതീക്ഷ പ്രകടിപ്പിച്ചു. 'ചില മികച്ച താരങ്ങൾ ഇം​ഗ്ലണ്ട് നിരയിൽ ഉണ്ടാവില്ലെന്നത് ശരിയാണ്. എങ്കിലും ഇം​ഗ്ലണ്ടിന് ഇപ്പോഴും ശക്തമായ ബൗളിങ് നിരയുണ്ട്. ക്രിസ് വോക്സ്, സാം കുക്ക്, ബ്രൈഡൻ കാർസ്, ജാമി ഓവർടൺ, ജോഷ് ടങ് എന്നിവർ മികച്ച പേസർമാരാണ്,' മക്കല്ലം കൂട്ടിച്ചേർത്തു.

'സ്പിൻ നിരയിൽ ഷുഹൈബ് ബഷീർ‌ ഇന്ത്യൻ നിരയിലുണ്ട്. ബഷീർ ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്ന താരമാണ്. മികച്ച തയ്യാറെടുപ്പുകളുമായി എത്തിയ ഇന്ത്യൻ ടീമിന് കടുത്ത വെല്ലുവിളി ഉയർത്താൻ തന്നെയാണ് ഇം​ഗ്ലണ്ട് ക്രിക്കറ്റിന്റെ തീരുമാനം,' ബ്രെണ്ടൻ മക്കല്ലം വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇം​ഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ​ഹാരി ബ്രൂക്ക്, ജേക്കബ് ബെഥൽ, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ജാമി ഓവർടൺ, ബ്രൈഡൻ കാർസ്, സാം കുക്ക്, ജോഷ് ടങ്, ഷുഹൈബ് ബഷീർ.

Content Highlights: England is going to be tested against ‘prepared’ India, says coach McCullum

dot image
To advertise here,contact us
dot image