
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പാകിസ്താന്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഈ സീസണിലെ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കുമോ ഇല്ലയോ എന്നതിൽ തീരുമാനം നാളെയുണ്ടാകുമെന്ന് റിപ്പോർട്ട്. സ്ഥിതിഗതികൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ നാളത്തെ സാഹചര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക. ധര്‍മശാലയില്‍ നടന്നുവന്നിരുന്ന പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവെച്ചിരുന്നു. ഇവിടെയുള്ള കളിക്കാരെയും സപ്പോർട്ട് സ്റ്റാഫുകളെയും ബ്രോഡ്കാസ്റ്റ് ക്രൂവിനെയും ഒഴിപ്പിക്കാൻ ബിസിസിഐ പ്രത്യേക ട്രെയിൻ ക്രമീകരിക്കും.
'എല്ലാവരെയും സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനായി ധർമ്മശാലയ്ക്ക് സമീപം നിന്ന് ഒരു പ്രത്യേക ട്രെയിൻ ഞങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇപ്പോൾ മത്സരം നിർത്തിവച്ചിരിക്കുകയാണ്. സ്റ്റേഡിയത്തിൽ നിന്ന് മുഴുവൻ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. നാളത്തെ സാഹചര്യം അനുസരിച്ച് ടൂർണമെന്റിന്റെ ഭാവിയെക്കുറിച്ച് ഞങ്ങൾ തീരുമാനമെടുക്കും. നിലവിൽ കളിക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം', ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.
#BCCI to take a call tomorrow on whether to continue with #IPL2025 due to drastic escalation of the situation!
— Sreedhar Pillai (@sri50) May 8, 2025
ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരമാണ് നിര്‍ത്തിവെച്ചത്. സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണച്ചു. സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
അതേസമയം രണ്ട് മണിക്കൂറോളും നീണ്ടുനിന്ന ആക്രമണമാണ് പാകിസ്ഥാന്‍ നടത്തിയത്. ഡ്രോണും മിസെെലുകളും
യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തിയത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. 67 ഓളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. രണ്ട് പാക് പെെലറ്റുമാരും ഇന്ത്യയുടെ പിടിയിലായിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടി ആക്രമണവും ആരംഭിച്ചിട്ടുണ്ട്.
Content Highlights: IPL 2025 likely to be postponed due to security reasons