
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആഭ്യന്തര പ്രതിസന്ധി ക്രിക്കറ്റിനെയും ബാധിക്കുന്നു. ഓഗസ്റ്റിൽ നടക്കേണ്ട ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനവും സെപ്റ്റംബറിൽ നടക്കേണ്ട ഏഷ്യാ കപ്പും റദ്ദാക്കുമെന്നാണ് റിപ്പോർട്ടുകൾ. പഹൽഗാം ആക്രമണത്തിന് പിന്നാലെ ബംഗ്ലാദേശിലെ ഒരു വിരമിച്ച മേജർ ജനറലിന്റെ പ്രസ്താവനയാണ് ക്രിക്കറ്റ് പരമ്പരയ്ക്ക് തടസമാകുന്നത്. ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബംഗ്ലാദേശ് പിടിച്ചെടുക്കുമെന്നായിരുന്നു പ്രസ്താവന. ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനസുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഇയാളെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബറിൽ യു എ ഇയിലാണ് ഏഷ്യാ കപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. ട്വന്റി 20 ഫോർമാറ്റിലായിരുന്നു ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കേണ്ടിയിരുന്നത്. ഐസിസി ടൂർണമെന്റിലും പാകിസ്താനുമായി മത്സരിക്കുന്നതിൽ നിന്ന് ഇന്ത്യ പിന്മാറിയേക്കും. ഇന്ത്യയെയും പാകിസ്താനെയും ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടേക്കും.
ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്താന്റെ പ്രകോപനമുണ്ടായത്. ഭീകരാക്രമണത്തെ തുടർന്ന് 26 ജീവനുകൾ നഷ്ടമായിരുന്നു. പിന്നാലെ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധം വഷളായി.
Content Highlights: Asia Cup 2025 to be cancelled as India vs Pakistan Diplomacy war begins