'പ്ലാനുകൾ ഒന്നും ശരിയായില്ല, കുറച്ച് അധികം റൺസ് വഴങ്ങി': ശ്രേയസ് അയ്യർ

നേഹൽ വദേരയുടെ മികച്ച പ്രകടനത്തെക്കുറിച്ചും പഞ്ചാബ് കിങ്സ് നായകൻ പ്രതികരിച്ചു

dot image

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ തോൽവിയിൽ പ്രതികരണവുമായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. 'രാജസ്ഥാൻ 180-185 റൺസിനടുത്ത് എത്തുമെന്ന് കരുതിയിരുന്നു. അത് പിന്തുടരാൻ പറ്റിയ നല്ലൊരു ടോട്ടൽ ആയിരുന്നു. എന്നാൽ അതിൽ അധികം റൺസ് പഞ്ചാബ് ബൗളർമാർ വിട്ടുകൊടുത്തു. ടീമിന്റഎ പ്ലാനുകൾക്ക് അനുസരിച്ച് കളിക്കാൻ കഴിഞ്ഞില്ല. സീസണിന്റെ തുടക്കത്തിൽ തന്നെ തോൽവി സംഭവിച്ചതിൽ സന്തോഷമുണ്ട്. ബാറ്റ് ചെയ്യാൻ നല്ലൊരു പിച്ചായിരുന്നു. ഔട്ട്ഫീൽഡിന് വേ​ഗത കുറവായിരുന്നു. ആക്രമിച്ച് കളിക്കുന്നതിന് പകരം മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കി മെല്ലെ കളിക്കാമായിരുന്നു. ഈ കളിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. മഞ് വീഴ്ച ഇല്ലായിരുന്നു. എന്നാൽ അതുകൊണ്ട് തോറ്റെന്ന് പറയാൻ കഴിയില്ല.' മത്സരത്തിലെ തോൽവിയെക്കുറിച്ച് കൂടുതൽ പഠിക്കണമെന്നും ശ്രേയസ് അയ്യർ മത്സരശേഷം പ്രതികരിച്ചു.

നേഹൽ വദേരയുടെ മികച്ച പ്രകടനത്തെക്കുറിച്ചും പഞ്ചാബ് കിങ്സ് നായകൻ പ്രതികരിച്ചു. 'സമ്മർദ്ദത്തിനിടയിലും അസാമാന്യ ബാറ്റിങ് പ്രകടനം നടത്താൻ വദേരയ്ക്ക് കഴിഞ്ഞു. കുറച്ച് സമയം എടുത്ത് സാഹചര്യങ്ങൾ മനസിലാക്കിയാണ് നേഹൽ കളി തുടർന്നത്. മോശം പന്തുകൾ നേഹൽ അതിർത്തി കടത്തി. അവന് ഇത് മൂന്നാമത്തെ മത്സരം മാത്രമായിരുന്നു.' ശ്രേയസ് വ്യക്തമാക്കി.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസ് 50 റൺസിനാണ് വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിലെത്താനെ പഞ്ചാബിന് സാധിച്ചുള്ളു.

Content Highlights: We gave away a few extra runs, were not able to execute our plans said Shreyas Iyer

dot image
To advertise here,contact us
dot image