'ഞാനൊരിക്കലും ജനറേഷനുകളെ തമ്മിൽ താരതമ്യം ചെയ്യില്ല'; സച്ചിൻ-കോഹ്‍ലി താരതമ്യത്തിന് മടിച്ച് ഗവാസ്കർ

'ഇത്തരം താരതമ്യപ്പെടുത്തലുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രമാണ് നടക്കാറുള്ളത്'

'ഞാനൊരിക്കലും ജനറേഷനുകളെ തമ്മിൽ താരതമ്യം ചെയ്യില്ല'; സച്ചിൻ-കോഹ്‍ലി താരതമ്യത്തിന് മടിച്ച് ഗവാസ്കർ
dot image

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറെയും വിരാട് കോഹ്‍ലിയെയും താരതമ്യം ചെയ്യാൻ മടിച്ച് മുൻ താരം സുനിൽ ​ഗവാസ്കർ. ഒരിക്കലും വ്യത്യസ്ത തലമുറകളിലെ താരങ്ങളെ തമ്മിൽ താരതമ്യം ചെയ്യരുതെന്നായിരുന്നു ​ഗവാസ്കറിന്റെ വാക്കുകൾ. ഡ്രെസ്സിങ് റൂം ഷോ എന്നൊരു പരിപാടിയിലാണ് ​​ഗവാസ്കറിന്റെ വാക്കുകൾ.

ഞാനൊരിക്കലും പല തലമുറകളിലെ താരങ്ങളെ തമ്മിൽ താരതമ്യം ചെയ്യില്ല. എന്തെന്നാൽ ഓരോ തലമുറയിലെ താരങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങളിലാവും കളിച്ചിട്ടുള്ളത്. പിച്ചുകൾ വ്യത്യാസപ്പെട്ടിരിക്കും, കളിക്കുന്ന സാഹചര്യങ്ങൾക്ക് വ്യത്യാസമുണ്ടാകും, എതിരാളികളും വ്യത്യാസമുണ്ടാകും. അതുകൊണ്ട് പല തലമുറകളിലെ താരങ്ങൾ തമ്മിൽ താരതമ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്. സുനിൽ ​​ഗവാസ്കർ പ്രതികരിച്ചു.

ഇന്ത്യൻ ക്രിക്കറ്റിൽ എല്ലായിപ്പോഴും താരങ്ങളെ തമ്മിൽ താരമ്യം ചെയ്യാറുണ്ട്. എന്നാൽ റിക്കി പോണ്ടിങ്ങിനെയും ​ഗ്രെയ്​ഗ് ചാപ്പലിനെയും തമ്മിൽ ആരെങ്കിലും താരതമ്യപ്പെടുത്തിയിട്ടുണ്ടോ?, ഒരിക്കിലുമില്ല. ഇപ്പോഴത്തെ താരങ്ങളുടെ കഴിവിനെ അം​ഗീകരിക്കുകയാണ് വേണ്ടത്. ഇത്തരം താരതമ്യപ്പെടുത്തലുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രമാണ് നടക്കാറുള്ളത്. ​ഗവാസ്കർ വ്യക്തമാക്കി.

Content Highlights: Sunil Gavaskar refused to Compare Virat Kohli with Sachin Tendulkar

dot image
To advertise here,contact us
dot image