'ധോണി എന്റെ സുഹൃത്തല്ല, മൂത്ത സഹോദരൻ'; ഇന്ത്യൻ മുൻ നായകനുമായുള്ള സൗഹൃദത്തെക്കുറിച്ച് ഖലീൽ അഹമ്മദ്

ഇന്ത്യൻ മുൻ താരം ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഖലീലിന്റെ വാക്കുകൾ

'ധോണി എന്റെ സുഹൃത്തല്ല, മൂത്ത സഹോദരൻ'; ഇന്ത്യൻ മുൻ നായകനുമായുള്ള സൗഹൃദത്തെക്കുറിച്ച് ഖലീൽ അഹമ്മദ്
dot image

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സഹതാരം ഖലീൽ അഹമ്മദ്. ഇന്ത്യൻ മുൻ താരം ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഖലീലിന്റെ വാക്കുകൾ. ഒരിക്കൽ എം എസ് ധോണി ഖലീൽ അഹമ്മദിന് ഒരു പൂച്ചെണ്ട് നൽകിയ ഒരു ചിത്രം കണ്ടിട്ടുണ്ട്. ഈ ചിത്രത്തിന് പിന്നിലെ കഥ എന്തെന്ന് വ്യക്തമാക്കണമെന്നായിരുന്നു ആകാശ് ചോപ്രയുടെ ചോദ്യം.

ഈ ചിത്രം ന്യുസിലാൻഡിൽ വെച്ച് എടുത്തതാണ്. താനും ധോണിയും പ്രധാന ഗ്രൗണ്ടിൽ നിന്നും പരിശീലന ഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു. മഹി ഭായിയുടെ സുഹൃത്തുക്കൾ സമ്മാനിച്ച പൂച്ചെണ്ടാണിത്. താരത്തിനൊപ്പം നടക്കുകയായിരുന്ന തനിക്ക് ആ പൂച്ചെണ്ട് നൽകി. മഹി ഭായി തനിക്ക് സുഹൃത്ത് മാത്രമല്ല, മൂത്ത സഹോദരനും ഗുരുവുമാണെന്ന് ഖലീൽ പ്രതികരിച്ചു.

'രോഹിത് ഒരു കാര്യം ഒഴികെ മറ്റെന്തും മറന്നുപോകും'; ആ കാര്യത്തെക്കുറിച്ച് പറഞ്ഞ് വിക്രം റാത്തോർ

കുട്ടിക്കാലം മുതൽ ഇന്ത്യയ്ക്കായി ആദ്യ ഓവർ എറിയുന്ന സഹീർ ഖാനെപ്പോലൊരു ഫാസ്റ്റ് ബൗളർ ആകണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കായി ആദ്യ ഓവർ എറിയാൻ കഴിയുമോയെന്ന് മഹി ഭായി തന്നോട് ചോദിച്ചു. അത് കേട്ടതും താൻ അവിടെ നിന്നും ഓടിയകന്നു. കൂടുതൽ ചിന്തിക്കാൻ സമയം നൽകിയാൽ ധോണി തീരുമാനം മാറ്റിയേക്കുമെന്ന് തനിക്ക് തോന്നി. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ബൗളർക്കാണ് ആദ്യ ഓവർ നൽകുകയെന്ന് താൻ ചിന്തിച്ചിരുന്നതായും ഖലീൽ അഹമ്മദ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image