
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിന് മുമ്പായി പരിശീലനത്തിന് ഇറങ്ങിയതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ. പരിശീലനത്തിനിടെ സൂപ്പർതാരങ്ങളായ രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് കണ്ട് അത്ഭുതപ്പെടുകയാണ് പരിശീലകൻ ഗൗതം ഗംഭീർ. ഇരുവരും ഉയർത്തി അടിച്ച പന്തുകൾ എവിടെ വരെ പോയെന്ന് ഗംഭീർ നോക്കിനിൽക്കുകയാണ്.
ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരിന് ശേഷം ഇതാദ്യമായി രോഹിത്, കോഹ്ലി സഖ്യം ക്രിക്കറ്റ് കളിക്കാനിറങ്ങുകയാണ്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമെ ബാക്കിയുള്ളു. ഒരിടവേളയ്ക്ക് ശേഷം കെ എൽ രാഹുലും ശ്രേയസ് അയ്യരും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നതും പരമ്പരയുടെ പ്രത്യേകതയാണ്. വിക്കറ്റ് കീപ്പറായി ആരെ തിരഞ്ഞെടുക്കുമെന്ന കാര്യത്തിലും രോഹിത് ശർമ്മ പ്രതികരിച്ചു.
ടീം സെലക്ഷനിൽ ഒരു പ്രശ്നം ഉണ്ടാകുന്നത് നല്ലതാണ്; പ്രതികരണവുമായി രോഹിത് ശർമ്മT20I Series ✅
— BCCI (@BCCI) August 1, 2024
It's now time for ODIs 😎🙌#TeamIndia | #SLvIND pic.twitter.com/FolAVEn3OG
റിഷഭ് പന്തും കെ എൽ രാഹുലും മികച്ച താരങ്ങളാണ്. ഇവരിൽ ആരെ വിക്കറ്റ് കീപ്പറായി നിയോഗിക്കണമെന്നത് ഒരു പ്രശ്നമാണ്. ടീം തിരഞ്ഞെടുപ്പിൽ ഒരു പ്രശ്നം ഉണ്ടാകുന്നത് നല്ലതാണ്. രണ്ട് പേരും മുമ്പ് മത്സരങ്ങൾ വിജയിപ്പിച്ചിട്ടുണ്ട്. താൻ ക്യാപ്റ്റനായി തുടരുന്നകാലത്തോളം ഇരുവരെയും ടീമിൽ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് രോഹിത് ശർമ്മ പറഞ്ഞു.