രാജ്യത്തിനായി പാരിസിൽ വെങ്കല മെഡൽ; സ്വപ്നില് കുശാലെയ്ക്ക് റെയില്വെയുടെ ഡബിള് പ്രൊമോഷൻ

ഇന്ത്യന് റെയില്വേയില് ട്രാവലിങ് ടിക്കറ്റ് എക്സാമിനറായിരുന്ന (ടിടിഇ) സ്വപ്നിലിന് മുംബൈയിലെ സ്പോര്ട്സ് സെല്ലിലെ ഇന്ത്യന് റെയില്വേയുടെ ഓഫീസര് ഓണ് സ്പെഷ്യല് ഡ്യൂട്ടി (ഒഎസ്ഡി) ആയാണ് സ്ഥാനക്കയറ്റം ലഭിച്ചത്

dot image

പാരിസ്: ഇന്ത്യക്കായി പാരിസ് ഒളിംപിക്സ് മെഡൽ നേടിയതിന് പിന്നാലെ ഷൂട്ടിങ് താരം സ്വപ്നില് കുശാലെയ്ക്ക് റെയില്വെയുടെ ഡബിള് പ്രൊമോഷൻ. പുരുഷന്മാരുടെ 50 മീറ്റര് റൈഫിള് ത്രീ പൊസിഷന്സിലാണ് മഹാരാഷ്ട്ര സ്വദേശി സ്വപ്നിലിൽ വെങ്കല മെഡൽ നേടിയത്. ഇന്ത്യന് റെയില്വെയില് ട്രാവലിങ് ടിക്കറ്റ് എക്സാമിനറായിരുന്ന (ടിടിഇ) സ്വപ്നിലിന് മുംബൈയിലെ സ്പോര്ട്സ് സെല്ലിലെ ഇന്ത്യന് റെയില്വേയുടെ ഓഫീസര് ഓണ് സ്പെഷ്യല് ഡ്യൂട്ടി (ഒഎസ്ഡി) ആയാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

വ്യാഴാഴ്ചയായിരുന്നു താരത്തിന്റെ മെഡല് നേട്ടം. ഇത്തവണ ഷൂട്ടിങ് റേഞ്ചില് നിന്ന് ഇന്ത്യ നേടുന്നു മൂന്നാമത്തെ മെഡലാണിത്. ഇത്തവണ ഇതുവരെയുള്ള ഇന്ത്യയുടെ മൂന്ന് വെങ്കലവും ഷൂട്ടിങ്ങിലായിരുന്നു. മുട്ടുകുത്തിയും കമിഴ്ന്നുകിടന്നും നിന്നനില്പ്പിലും എന്നിങ്ങനെ മൂന്നു പൊസിഷനില്നിന്ന് വെടിയുതിര്ക്കുന്ന 50 മീറ്റര് ത്രീ പൊസിഷനില് ഇന്ത്യയുടെ ആദ്യ ഒളിംപിക്സ് മെഡലാണിത്. മൂന്നു വിഭാഗത്തിലുമായി ആകെ 451.4 പോയിന്റോടെ സ്വപ്നില് സ്വപ്നനേട്ടത്തിലെത്തിയപ്പോള് ചൈനയുടെ യുകുന് ലിയു (463.6 പോയിന്റ്) സ്വര്ണവും യുക്രൈനിന്റെ സെര്ഹി കുലിഷ് (461.3) വെള്ളിയും നേടി.

പാരിസ് ഒളിംപിക്സ്; ഷൂട്ടിംഗിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയ്ക്ക് വെങ്കലം
dot image
To advertise here,contact us
dot image