'തനിക്ക് ടെന്നിസ് കരിയറിൽ വേണ്ടതെല്ലാം ജോക്കോവിച്ച് നൽകും'; സെർബിയൻ യുവതാരം

ടെന്നിസിലെ ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച് ഇതിനോടകം 24 ​ഗ്രാൻഡ്സ്ലാമുകൾ നേടിക്കഴിഞ്ഞു.
'തനിക്ക് ടെന്നിസ് കരിയറിൽ വേണ്ടതെല്ലാം ജോക്കോവിച്ച് നൽകും'; സെർബിയൻ യുവതാരം

ബെൽഗ്രേഡ്: ടെന്നിസ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച താരമാണ് നൊവാക് ജോക്കോവിച്ച്. 36-ാം വയസിലും ജോക്കോവിച്ചിനെ തോൽപ്പിക്കാൻ എതിരാളികൾക്ക് പ്രയാസമാണ്. ടെന്നിസിലെ ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച് ഇതിനോടകം 24 ​ഗ്രാൻഡ്സ്ലാമുകൾ നേടിക്കഴിഞ്ഞു. ടെന്നിസിൽ യുവതാരങ്ങളുടെ വളർച്ചയ്ക്കായും ജോക്കോവിച്ച് സമയം കണ്ടെത്തും.

സെർബിയയുടെ ഹമദ് മെദ്‌ജെഡോവിച്ച് ആണ് ജോക്കിവിച്ച് സഹായം നൽകുന്ന ഒരു യുവതാരം. തനിക്ക് സാമ്പത്തിക സഹായം നൽകുന്നത് ജോക്കോവിച്ചാണെന്ന് അടുത്തിടെ യുവതാരം പറഞ്ഞിരുന്നു. തനിക്ക് കരിയറിൽ വേണ്ട‌ത് എന്താണെങ്കിലും ജോക്കിവിച്ച് അത് നൽകുമെന്നും മെദ്‌ജെഡോവിച്ച് വ്യക്തമാക്കി.

ജോക്കോവിച്ചിനെ പ്രകീർത്തിച്ച് മെദ്‌ജെഡോവിച്ചിന്റെ പിതാവ് എൽദിൻ മെദ്‌ജെഡോവിച്ചും രം​ഗത്തെത്തി. ജോക്കോവിച്ച് തന്റെ മകനെ പിന്തുണയ്ക്കുന്നത് കാണുമ്പോൾ മെസ്സിയെയും റൊണാൾഡോയെയും ഓർമവരും. യുവതാരങ്ങളെ ഫുട്ബോൾ കളിക്കാൻ മെസ്സിയും റൊണാൾഡോയും ക്ഷണിക്കുന്നത് പോലെയാണ് തന്റെ മകനെ ജോക്കോവിച്ച് പിന്തുണയ്ക്കുന്നതെന്നാണ് എൽദിൻ വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com