കായികപൂരത്തിന് സമാപനം; ഹാട്രിക് കിരീടം സ്വന്തമാക്കി പാലക്കാ‌ട്

സ്കൂളുകളിൽ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി 57 പോയിന്റുമായി ഒന്നാമതെത്തി.
കായികപൂരത്തിന് സമാപനം; ഹാട്രിക് കിരീടം സ്വന്തമാക്കി പാലക്കാ‌ട്

തൃശൂർ: സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാടിന് ഹാട്രിക് കിരീടം. 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവും സഹിതം 266 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 168 പോയിന്റുണ്ട്. 13 സ്വർണ മെഡലുകളാണ് മലപ്പുറത്തിന്റെ താരങ്ങൾ സ്വന്തമാക്കിയത്. 22 വെള്ളി മെഡലും 20 വെങ്കല മെഡലുകളും മലപ്പുറം സ്വന്തമാക്കി.

എറണാകുളവും തിരുവനന്തപുരവും മൂന്നും നാലും സ്ഥാനങ്ങളിലെത്തി. സ്കൂളുകളിൽ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി 57 പോയിന്റുമായി ഒന്നാമതെത്തി. മാര്‍ ബേസിൽ എച്ച്എസ്എസ് കോതമംഗലം 46 പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്തി. കെ.എച്ച്.എസ്. കുമരംപുത്തൂര്‍ 43 പോയിന്റുകൾ നേടി മൂന്നാം സ്ഥാനം സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com