റെസ്‌ലിങ്ങില്‍ അര ഡസൻ മെഡൽ; ദീപക് പൂനിയയ്ക്ക് വെള്ളി

മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നു
റെസ്‌ലിങ്ങില്‍ അര ഡസൻ മെഡൽ; ദീപക് പൂനിയയ്ക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് റെസ്‌ലിങ്ങില്‍ ഇന്ത്യയുടെ ദീപക് പൂനിയയ്ക്ക് വെള്ളി. 86 കിലോ​ഗ്രാം ഫ്രീസ്റ്റൈൽ വിഭാ​ഗത്തിലാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. ഇറാൻ താരത്തോടാണ് ഫൈനലിൽ ദീപക് പൂനിയ പരാജയപ്പെട്ടത്. ഏഷ്യൻ ​ഗെയിംസ് 2023ൽ ഇതാദ്യമായാണ് റെസ്‌ലിങ്ങില്‍ ഇന്ത്യൻ താരം വെള്ളി നേടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് മെഡലകുൾ റെസ്‌ലിങ്ങില്‍ നേടിയിരുന്നെങ്കിലും എല്ലാം വെങ്കല മെഡലുകളായിരുന്നു.

ജപ്പാൻ താരമായ ഹസൻ യസ്ദാനിക്ക് മുന്നിലാണ് ഇന്ത്യൻ താരത്തിന്റെ തോൽവി. 2016ലെ റിയോ ഒളിംപിക്സിൽ സ്വർണ മെഡൽ ജേതാവും 2020ൽ ടോക്കിയോ വെള്ളി മെഡൽ നേട്ടക്കാരനുമാണ് ജപ്പാൻ താരം. 10-0 നാണ് ദീപക് പരാജയപ്പെട്ടത്.

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 106ലേക്ക് എത്തി. 28 സ്വർണവും 37 വെള്ളിയും 41 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതിനോടകം നേടി. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ 100ലധികം മെഡലുകൾ നേടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com