പേസെറിഞ്ഞ് തുടങ്ങി,പിന്നെ ഓപ്പണര്, ഇന്ന് ലോകോത്തര സ്പിന്നര്; രവിചന്ദ്രന് അശ്വിന് 37-ാം പിറന്നാള്

ഹര്ഭജന് സിംഗ് തിളങ്ങി നിൽക്കുമ്പോഴായിരുന്നു രവിചന്ദ്രന് അശ്വിന് കളത്തിലേക്കെത്തുന്നത്

dot image

ഇന്ത്യന് സ്പിന് ഇതിഹാസം രവിചന്ദ്രന് അശ്വിന് ഇന്ന് 37-ാം പിറന്നാള്. തമിഴ്നാട്ടില് നിന്നും ഇന്ത്യന് ടീമിലെത്തിയ ബൗളിങ് ഓള്റൗണ്ടര്. അന്താരാഷ്ട്ര ക്രിക്കറ്റില് 14 വര്ഷം പൂര്ത്തിയാക്കി കഴിഞ്ഞു ഇന്ത്യന് സ്പിന്നര്. ഇന്ത്യയ്ക്ക് വേണ്ടി 712 വിക്കറ്റുകള്. ടെസ്റ്റില് മാത്രമായി 489 വിക്കറ്റുകളാണ് രവിചന്ദ്രന് അശ്വിന് വീഴ്ത്തിയത്. പേസ് ബൗളറായി തുടങ്ങിയ അശ്വിനെ ചെറുപ്പത്തില് തന്നെ സി കെ വിജയ് എന്ന പരിശീലകന് സ്പിന്നറാക്കി മാറ്റി. ഇന്ത്യന് ആഭ്യന്തര ക്രിക്കറ്റില് ഓപ്പണറുടെ റോളായിരുന്നു രവിചന്ദ്രന് അശ്വിന്. എന്നാല് ഓപ്പണറായി താളം കണ്ടെത്താന് വിഷമിച്ചതോടെ സ്പിന്നറായി തുടരുന്നതാവും തന്റെ കരിയറിന് നല്ലതെന്ന് അശ്വിന് തീരുമാനിച്ചു.

സാധാരണ സ്പിന്നര്മാരില് നിന്നും വ്യത്യസ്തമാണ് അശ്വിന്റെ ആക്ഷന്. ഭൂരിഭാഗം സ്പിന്നറുമാരും നേരെ ഓടിയെത്തുകയും പന്തെറിയുന്നതിന് മുമ്പായി 90 ഡിഗ്രി ചരിയുകയും ചെയ്യുന്നു. പക്ഷേ അശ്വിന് പൂര്ണമായും നേരെ ഓടിയെത്തി ബാറ്റര്ക്ക് നേരെയാണ് പന്ത് എറിയുന്നത്. അവസാന നിമിഷം വരെ ബാറ്ററെ നിരീക്ഷിക്കാന് നേരെ എറിയുന്നത് കഴിയുമെന്നാണ് അശ്വിന്റെ വിലയിരുത്തല്. ഇത്തരത്തില് കരിയറിലുടനീളം അവസരത്തിനൊത്ത് തീരുമാനം എടുക്കാന് കഴിഞ്ഞതാണ് അശ്വിനെ ലോകോത്തര ബൗളറാക്കിയത്. ഐപിഎല്ലില് ചെന്നൈ സൂപ്പര് കിംഗ്സില് കളിക്കുമ്പോഴാണ് അശ്വിന് അത്തരത്തിലൊരു തീരുമാനം എടുത്തത്.

ഇന്ത്യന് മുന് നായകന് മഹേന്ദ്ര സിംഗ് ധോണിയുമായുള്ള ബന്ധം അശ്വിന്റെ കരിയറിയില് ഏറെ നിര്ണായകമായിരുന്നു. ഇന്ത്യന് പ്രീമിയര് ലീഗിന്റെ ഒന്നാം പതിപ്പ് നടക്കുന്ന സമയം. ചെന്നൈ ടീമില് സ്പിന്നറായി ഉണ്ടായിരുന്നത് എക്കാലത്തെയും വലിയ ഇതിഹാസമായ മുത്തയ്യ മുരളീധരന്. മഹേന്ദ്ര സിംഗ് ധോണി, മാത്യു ഹെയ്ഡന്, മുത്തയ്യ മുരളീധരന് എന്നിവരൊന്നും അശ്വിന് എന്നൊരു സ്പിന്നര് ടീമില് ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ല. മുത്തയ്യ മുരളീധരന് പകരം കളിക്കുക എന്നതുപോയിട്ട് ഒപ്പം കളിക്കാന് പോലും അശ്വിന് കഴിയുമായിരുന്നില്ല. ആദ്യം അശ്വിനെന്ന പേര് ചെന്നൈ താരങ്ങള് അറിയണം. ഇതിനായി അശ്വിന് ഒരു ബുദ്ധി പ്രയോഗിച്ചു. നെറ്റ്സില് പന്തെറിയുമ്പോള് മുതിര്ന്ന താരങ്ങളെ വെള്ളം കുടിപ്പിക്കുക.

ധോണി, ഹെയ്ഡന് എന്നിവരെ കൂടാതെ സ്റ്റീഫന് ഫ്ലെമിങ്ങ്, ജേക്കബ് ഓറം, ആല്ബീ മോര്ക്കല്, സുരേഷ് റെയ്ന, മൈക്കല് ഹസ്സന് തുടങ്ങിയവര് അണിനിരന്ന വമ്പന് നിരയായിരുന്നു ആദ്യ പതിപ്പില് ചെന്നൈ ടീം. നെറ്റ്സില് ഹെഡ്നും ഓറവും ഫ്ലെമിങ്ങും അശ്വിനെ നേരിടാന് ബുദ്ധിമുട്ടി. പക്ഷേ ധോണി ഇതൊന്നും അറിഞ്ഞില്ല.

ധോണി എപ്പോഴും മുരളിയുടെ സ്പിന്നിനെയാണ് നേരിട്ടത്. താനും ധോണിയുമായി ആശയവിനിമയമില്ല. നായകന്റെ ശ്രദ്ധ ലഭിക്കണമെങ്കില് ഇനി ഒരൊറ്റ വഴി മാത്രമെയൊള്ളു. മുരളീധരനെക്കാള് നന്നായി പന്തെറിയണം. ഒരിക്കല് മുരളീധരനെ മാറ്റി താന് ടീമില് കളിക്കും, അശ്വിന് തീരുമാനിച്ചു.

ആ വര്ഷം ഐപിഎല്ലില് ഒരവസരം പോലും അശ്വിന് ലഭിച്ചില്ല. പിന്നീട് ചലഞ്ചര് ട്രോഫിക്കിടയിലാണ് ധോണി അശ്വിനെന്ന താരത്തെ അറിയുന്നത്. 2009ലെ ഐപിഎല്ലില് അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. പിറ്റേവര്ഷം നടന്ന ചാമ്പ്യന്സ് ലീഗില് വിക്ടോറിയയ്ക്കെതിരായ മത്സരം സമനില ആയപ്പോള് സൂപ്പര് ഓവറില് അശ്വിനെയാണ് ധോണി പന്തേല്പ്പിച്ചത്. പിന്നാലെ ഇന്ത്യന് ടീമില് അരങ്ങേറ്റം. ആദ്യമൊക്കെ റണ്സ് വിട്ടുകൊടുക്കുന്നത് അശ്വിന് തിരിച്ചടിയായി. ധോണി അശ്വിനോട് പറഞ്ഞു. കാരംബോള് എറിയുക. തന്റെ കഴിവിലെ വിശ്വാസം അശ്വിന്റെ കരിയറിനെ മാറ്റിമറിച്ചു.

ഇന്ത്യന് നിരയില് ഹര്ഭജന് സിംഗ് തിളങ്ങി നിൽക്കുമ്പോഴായിരുന്നു രവിചന്ദ്രന് അശ്വിൻ കളത്തിലേക്കെത്തുന്നത്. ഇന്ന് സ്വന്തം മണ്ണിലും വിദേശത്തും ഇന്ത്യന് ടീം ഏറെ ആശ്രയിക്കുന്ന താരമാണ് അശ്വിന്. വാലറ്റത്ത് ബാറ്ററായും അശ്വിന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യന് നായക സ്ഥാനത്ത് നിന്ന് ധോണി മാറി വിരാട് കോഹ്ലി എത്തിയതോടെ അശ്വിന്റെ സ്ഥാനത്തിന് ഇളക്കം തട്ടി. കുല്ദീപും ചഹലുമായി ഇന്ത്യന് സ്പിന്നര്മാര്. ടെസ്റ്റ് ക്രിക്കറ്റില് മാത്രമായി അശ്വിന്റെ സ്ഥാനം. പലപ്പോഴും ഏകദിന ടീമിലേക്ക് തിരികെവിളിക്കപ്പെട്ടെങ്കിലും ഏകദിന ലോകകപ്പിനടക്കം അശ്വിന് സ്ഥാനമില്ല.

dot image
To advertise here,contact us
dot image