Top

ഒമാനിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന; പ്രധാന ന​ഗരങ്ങളിൽ കാമ്പയിൻ നടത്തും

ഈ വർഷം ജനുവരി മുതൽ ജൂ​ലൈ വരെ 1,67,678 വിനോദസഞ്ചാരികളാണ്​ ഇന്ത്യയിൽ നിന്നും ഒമാനിൽ എത്തിയത്​​.

22 Aug 2022 12:23 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന; പ്രധാന ന​ഗരങ്ങളിൽ കാമ്പയിൻ നടത്തും
X

മസ്കറ്റ്: ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന. ഇതിന്റെ അടിസ്ഥാനത്തിൽ ഒമാന്റെ പൈതൃക വിനോദസഞ്ചാര മന്ത്രാലയം 2022 ആഗസ്റ്റ് 22 മുതൽ ആഗസ്റ്റ് 29 വരെ ഇന്ത്യയിൽ പ്രൊമോഷണൽ കാമ്പയിൻ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലാണ് കാമ്പയിൻ നടത്തുകയെന്ന് ഒമാൻ പൈതൃക-വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു.

ഈ വർഷം ജനുവരി മുതൽ ജൂ​ലൈ വരെ 1,67,678 വിനോദസഞ്ചാരികളാണ്​ ഇന്ത്യയിൽ നിന്നും ഒമാനിൽ എത്തിയത്​​. ഇന്ത്യ ഒമാന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം മാർക്കറ്റ്​ ആണ്​. ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സാധ്യതകളും ഇന്ത്യയിൽ പരിചയപ്പെടുന്നതോടെ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ. ഡൽഹി, അഹമ്മദാബാദ്​, മുംബൈ, ചെന്നൈ, ബംഗളൂരു എന്നീ ന​ഗരങ്ങളിലാണ് കാമ്പയിൻ നടത്തുക.

ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ശിൽപശാലകളാണ്​ ഈ നഗരങ്ങളിൽ നടക്കുക. ഒമാനിലെ ടൂറിസം കമ്പനികൾ, ഹോട്ടലുകൾ, എയർലൈനുകളുടേയും പ്രതിനിധികളും കാമ്പയിനിൽ പ​ങ്കെടുക്കും.

STORY HIGHLIGHTS: Increase in number of Indian tourists to Oman

Next Story