Top

തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെ ഡ്രസ് കോഡ് 'സദാചാര പൊലീസിംഗ്': വനിതാ അഭിഭാഷകര്‍

വരും ദിവസങ്ങളില്‍ അഭിഭാഷകര്‍ ശരിയായ യൂണിഫോം ധരിച്ചില്ലെങ്കില്‍ ടിബിഎ അച്ചടക്ക നടപടികളിലേക്ക് നീങ്ങുമെന്നും നോട്ടീസില്‍ പറയപ്പെടുന്നു.

11 July 2022 10:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെ ഡ്രസ് കോഡ് സദാചാര പൊലീസിംഗ്: വനിതാ അഭിഭാഷകര്‍
X

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകര്‍ കോടതിയില്‍ വരുമ്പോള്‍ പാലിക്കേണ്ട ഡ്രസ് കോഡ് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകര്‍ ഉപദേശം നല്‍കണമെന്ന തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ (ടിബിഎ) നോട്ടീസ് വിവാദത്തില്‍. അസോസിയേഷന്‍ നേട്ടീസിനെതിരെ ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്ത് വന്നു.

അസോസിയേഷന്റെ നോട്ടീസ് 'വളരെ പുരുഷാധിപത്യപരവും' സദാചാര പൊലീസിംഗും' നിറഞ്ഞതാണെന്ന കടുത്ത വിമര്‍ശനവും ചില അഭിഭാഷകര്‍ രേഖപ്പെടുത്തി. ജൂണ്‍ 28 ന് പുറപ്പെടുവിച്ച നോട്ടീസില്‍, ജൂനിയര്‍ അഭിഭാഷകരില്‍ ഒരു വിഭാഗം മുതിര്‍ന്നവരോട് അനാദരവ് കാണിക്കുന്നെന്നും ത്രീഫോര്‍ത്ത്, സ്ലീവ്‌ലെസ് ബ്ലൗസ് പോലുള്ള കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിക്കുകയാണെന്നും ടിബിഎ ചൂണ്ടിക്കാണിക്കുന്നു. വരും ദിവസങ്ങളില്‍ അഭിഭാഷകര്‍ ശരിയായ യൂണിഫോം ധരിച്ചില്ലെങ്കില്‍ ടിബിഎ അച്ചടക്ക നടപടികളിലേക്ക് നീങ്ങുമെന്നും നോട്ടീസില്‍ പറയപ്പെടുന്നു.

'ഇത് തികച്ചും അനാവശ്യവും അത്യധികം പുരുഷാധിപത്യപരവും ഒരുതരം സദാചാര പൊലീസിംഗുമാണ്. ഓരോ അഭിഭാഷകനും കോടതിയില്‍ ഹാജരാകുമ്പോള്‍ ഡ്രസ് കോഡ് പാലിക്കണം, പക്ഷേ കോടതി പരിസരത്ത് അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലായിരുന്നു. ഇന്ത്യയിലുടനീളമുള്ള കോടതികളില്‍ സ്ലീവ്‌ലെസ് ബ്ലൗസുകള്‍ അനുവദനീയമാണ്. അതുപോലെ, ബഹുമാനം പിടിച്ച് വാങ്ങാന്‍ പാടില്ലാത്ത ഒരു കാര്യമാണ്'. യുവ അഭിഭാഷകര്‍ വിശാല മനസ്സുള്ളവരാണെന്നും അസോസിയേഷന്റെ നീക്കം അവരെ ഭീഷണിപ്പെടുത്തുന്നത് പോലെയാണെന്നും' മുതിര്‍ന്ന അഭിഭാഷക ജെ സന്ധ്യ പറഞ്ഞു.

നമുക്ക് ഇഷ്ടമുള്ളത് തെരഞ്ഞടുക്കാനും ഇഷ്ടമുള്ളത് ധരിക്കാനുമുള്ള അവകാശമുണ്ട്. അസോസിയേഷന്‍ കോടതി പരിസരത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഒരുതരം സദാചാര പോലീസിംഗാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവ അഭിഭാഷക ഇന്ത്യന്‍ എക്‌സ്പ്രസിനോട് അഭിപ്രായപ്പെട്ടു. 'ജൂനിയര്‍ അഭിഭാഷകര്‍ക്ക് കലാലയ ജീവിതത്തിന്റെ ഹാങ് ഓവര്‍ മാറിയിട്ടില്ല. അതുകൊണ്ടാണ് അവര്‍ കോടതികളില്‍ വരുമ്പോള്‍ കാഷ്യല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത്. കോടതിയിലും അവര്‍ മുതിര്‍ന്ന അഭിഭാഷകരെ ബഹുമാനിക്കുന്നില്ല'. അവരുടെ സീനിയര്‍മാര്‍ അവരെ ഉപദേശിക്കുകയും തിരുത്തുകയും വേണമെന്നും. അല്ലാത്തപക്ഷം ഞങ്ങള്‍ അവര്‍ക്കെതിരെ അച്ചടക്കനടപടി ആരംഭിക്കുമെന്നും. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആനയറ ഷാജി പ്രതികരിച്ചു.

Story highlights: bar association dress code moral policing

Next Story