'ഇന്ന് ഈ നിമിഷം, എൻ്റെ ജീവിതത്തിൽ ഒരു പുരുഷനുമില്ല'; പ്രണയജീവിതത്തെ കുറിച്ച് സുസ്മിത സെൻ

'അഞ്ച് വർഷത്തോളം ഞാൻ ഒരു ബന്ധത്തിലായിരുന്നു. അത് വലിയ ഒരു കാലയളവായിരുന്നു'

dot image

പ്രണയ ജീവിതത്തെ കുറിച്ച് ബോളിവുഡ് താരം സുസ്മിത സെൻ. റിയ ചക്രബർത്തിയുടെ ചാപ്റ്റർ 2 എന്ന ടോക്ക് ഷോയിലാണ് താരം പ്രണയ ബന്ധത്തെ കുറിച്ച് മനസ് തുറന്നത്. താൻ ഇപ്പോൾ സിംഗിളാണെന്നും നിലവിലുള്ള ജീവിതം വളരെ സുന്ദരമാണെന്നും സുസ്മിത പറഞ്ഞു. തനിക്ക് ഇപ്പോൾ ആരോടും താത്പര്യമില്ല എന്നും കഴിഞ്ഞ മൂന്ന് വർഷക്കാലാമായി താൻ സിങ്കിളാണ് എന്നും നടി പ്രതികരിച്ചു.

ഈ നിമിഷം എൻറെ ജീവിതത്തിൽ ഒരു പുരുഷനുമില്ല. കുറച്ചു നാളായി ഞാൻ അവിവാഹിതയാണ്. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷമായി. ആരോടും എനിക്ക് ഇപ്പോൾ താൽപ്പര്യമില്ല. ഈ ഇടവേള വളരെ മനോഹരമായി തോന്നുന്നു. അഞ്ച് വർഷത്തോളം ഞാൻ ഒരു ബന്ധത്തിലായിരുന്നു. അത് വലിയ ഒരു കാലയളവായിരുന്നു. അതുകൊണ്ടു തന്നെ വീണ്ടും ഒരു പ്രണയത്തിന് താൽപ്പര്യപ്പെടുന്നില്ല, താരം വ്യക്തമാക്കി.

എനിക്ക് ബ്രേക്കപ്പ് എന്ന അവസ്ഥയില്ല. ഒരു ബന്ധത്തിലായാൽ ഞാൻ അതിന് വേണ്ടി എന്റെ സ്നേഹവും ഊർജ്ജവും നൽകി പരമാവധി സംരക്ഷിക്കും. പക്ഷെ ആ ബന്ധം ഏതെങ്കിലും തരത്തിൽ ടോക്സിക് ആയാൽ മറ്റാരേക്കാളും മുൻപ് അതിൽ നിന്ന് പുറത്ത് കടക്കുന്നതും ഞാനായിരിക്കും, കാരണം അതിനായി ഞാൻ സമയം, ചെലാവാക്കാറില്ല. സുസ്മിത കൂട്ടിച്ചേർത്തു. മോഡൽ റോഹ്മാൻ ഷാളുമായി സുസ്മിത ഡേറ്റിങ്ങിന് ശേഷം 2021-ലായിരുന്നു ഇരുവരും വേർപിരിഞ്ഞത്.

Also Read:

dot image
To advertise here,contact us
dot image