ഇത് ടെറർ ശിവണ്ണ; ജന്മദിന സർപ്രൈസുമായി 'ഉത്തരകാണ്ഡ' ടീം

ഇത് ടെറർ ശിവണ്ണ; ജന്മദിന സർപ്രൈസുമായി 'ഉത്തരകാണ്ഡ' ടീം

നടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ സർപ്രൈസ് ഫസ്റ്റ് ലുക്ക്

ചോരപുരണ്ട മുഖവും കയ്യിൽ ചുരുട്ടും തോളിൽ ബുള്ളറ്റ് ബെൽറ്റുമായി ഇരിക്കുന്ന നടൻ ശിവരാജ് കുമാറിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ശിവരാജ് കുമാർ നായകനാകുന്ന പുതിയ ചിത്രം 'ഉത്തരകാണ്ഡ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റാണ് നിർമ്മാണ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ സർപ്രൈസ് ഫസ്റ്റ് ലുക്ക്.

മാലിക എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ഭാവനയാണ് ചിത്രത്തിലെ നായിക. കന്നഡയിൽ റിലീസിനൊരുങ്ങന്ന വലിയ റിലീസുകളിൽ ഒന്നാണ് ഉത്തരകാണ്ഡ. രോഹിത് പടകിയാണ് സംവിധാനം. കെആർജി സ്റ്റുഡിയോയുടെ ബാനറിൽ കാർത്തിക് ഗൗഡ, യോഗി ജി രാജു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

സംവിധായകൻ രോഹിത്, ശരത് മഞ്ജുനാഥ് എന്നിവരാണ് തിരക്കഥ ഒരുക്കിയത്. പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ അമിത് ത്രിവേദി സംഗീത സംവിധാവും ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തിയാണ്. ദാലി ധനഞ്ജയ, ഐശ്വര്യ രാജേഷ്, ദിഗന്ത് മഞ്ചലേ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ കലാസംവിധാനം വിശ്വാസ് കശ്യപ്, എഡിറ്റ് അനിൽ അനിരുദ്ധ്, പശ്ചാത്തല സംഗീതം ചരൺ രാജ് എന്നിവരാണ്.

ഇത് ടെറർ ശിവണ്ണ; ജന്മദിന സർപ്രൈസുമായി 'ഉത്തരകാണ്ഡ' ടീം
ഗംഗയും നകുലനും സണ്ണിയും വീണ്ടും എത്തുന്നു, മണിച്ചിത്രത്താഴ് റീ-റിലീസ് തീയതി പ്രഖ്യാപിച്ചു
logo
Reporter Live
www.reporterlive.com