
ശങ്കർ-കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2' റിലീസിനായി ഇനി വെറും അഞ്ചു ദിവസമാണ് ബാക്കിയുള്ളത്. 28 വർഷം മുൻപ് തമിഴ് പ്രേക്ഷകർക്ക് ആവേശമായ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുമ്പോൾ പ്രതീക്ഷകളേറെയാണ്. ഇന്ത്യൻ 2 ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിലെ സംഗീതം. ആദ്യ ഭാഗത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാനായിരുന്നു. എന്നാൽ ഇന്ത്യൻ 2വിലെ സംഗീതം അനിരുദ്ധ് ആണ് നിർവഹിച്ചിരിക്കുന്നത്. കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ശങ്കർ.
താനും എആര് റഹ്മാനും 2.0 എന്ന ചിത്രത്തില് ഒന്നിച്ച് പ്രവര്ത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് കമല്ഹാസനുമായി ചേര്ന്ന് ഇന്ത്യന് 2 ഒരുക്കാന് തീരുമാനിക്കുന്നത്. 2.0യുടെ ആദ്യത്തെ ഗ്രാഫിക്സ് വര്ക്ക് എനിക്ക് ഇഷ്ടമായില്ല. അതിനാല് അത് മാറ്റിചെയ്യാന് തീരുമാനിച്ചിരുന്നു. അതിനാല് ചിത്രവും അതിന്റെ റീറെക്കോഡിങ്ങും വൈകി. വീണ്ടും ജോലിഭാരം കൂടിയ റഹ്മാനോട് സിനിമയ്ക്ക് സംഗീതം ചെയ്യുമോ എന്ന് ചോദിക്കുന്നത് ശരിയല്ലെന്ന് തോന്നി.
യുവാന്, ഹാരീസ് ജയരാജ് തുടങ്ങി നിരവധി സംഗീത സംവിധായകരെ ആലോചിച്ചതിന് ശേഷമാണ് അനിരുദ്ധില് എത്തിയത്. പ്രതീക്ഷ തെറ്റിക്കാതെ മികച്ച ഗാനങ്ങൾ തന്നെയാണ് അദ്ദേഹം നൽകിയതെന്ന് ശങ്കർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് സിംഗപ്പൂരിൽ നടന്ന ഈവന്റിലാണ് ശങ്കർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒന്നല്ല അഞ്ച് കല്യാണമാ...; ചിരിപ്പിക്കാനൊരുങ്ങി സുരാജ്, നാഗേന്ദ്രൻസ് ഹണിമൂൺസ് ഈ മാസം തുടങ്ങുംഏറ്റവും ഒടുവിൽ എത്തിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ 2 വിന് U/A സർട്ടിഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സിനിമയിൽ അഞ്ച് പ്രധാന മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് U/A സർട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. മൂന്ന് മണിക്കൂർ നാല് സെക്കൻഡാണ് സിനിമയുടെ ദൈർഘ്യം. ചിത്രത്തിനായി 150 കോടിയാണ് കമൽഹാസന് നൽകിയ പ്രതിഫലം എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ-2ൽ രകുൽ പ്രീത്, പ്രിയ ഭവാനി ശങ്കർ, സിദ്ധാർഥ്, ജേസൺ ലംബേർട്ട്, ഗുൽഷൻ ഗ്രോവർ, ബോബി സിംഹ, എസ് ജെ സൂര്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. അന്തരിച്ച് നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരുടെ കഥാപാത്രങ്ങൾ വീണ്ടും സിജിഐ ടെക്നോളജി ഉപയോഗിച്ചും ബോഡി ഡബിളിംഗിലൂടെയും വെള്ളിത്തിരയിലെത്തുന്നു എന്നത് ശ്രദ്ധേയമായ ഘടകമാണ്.