സൂപ്പർ സ്റ്റാർ സെറ്റിലെത്തി; കൂലിയുടെ ചിത്രീകരണം തുടങ്ങി, സന്തോഷം പങ്കുവെച്ച് ശ്രുതി ഹാസനും

ചിത്രീകരണത്തിനായി നിർമ്മാതാക്കൾ ഹൈദരാബാദിൽ വമ്പൻ സെറ്റാണ് ഒരുക്കിയിരിക്കുന്നത്
സൂപ്പർ സ്റ്റാർ സെറ്റിലെത്തി; കൂലിയുടെ ചിത്രീകരണം തുടങ്ങി, സന്തോഷം പങ്കുവെച്ച് ശ്രുതി ഹാസനും

'വേട്ടയ്യന്‍'ന്‍റെ തിരക്കുകൾക്ക് ശേഷം ലോകേഷ് കനകരാജ് ചിത്രം 'കൂലി'യുടെ ചിത്രീകരണ തിരക്കിലേക്ക് കടന്നിരിക്കുകയാണ് രജനികാന്ത്. ഹൈദരാബാദിലാണ് ഷൂട്ട് ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ പുതിയ പോസ്റ്ററും പങ്കുവെച്ചിരുന്നു. 'കൂലി' ചിത്രീകരണത്തിനായി നിർമ്മാതാക്കൾ ഹൈദരാബാദിൽ വമ്പൻ സെറ്റാണ് ഒരുക്കിയിരിക്കുന്നത്.

സൂപ്പർസ്റ്റാറിനൊപ്പം ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നതിനായി ശ്രുതി ഹാസനും ജോയിൻ ചെയ്തിട്ടുണ്ട്. താരം തന്നെയാണ് കൂലിയിലെ ആദ്യ ദിനം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. സിനിമയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഉടനെ ചിത്രീകരിക്കില്ല. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മാത്രമാകും ഉണ്ടാകുക എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

സ്വർണ്ണക്കടത്ത് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഒരു ആക്ഷൻ ഡ്രാമയാണ് 'കൂലി'. സിനിമയിൽ രജനികാന്ത് ഇരട്ട വേഷത്തിലാണ് എത്തുക എന്നാണ് റിപ്പോർട്ട്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛാാഗ്രഹണം നിർവഹിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. ലോകേഷിന്റെ തന്നെ സംവിധാനത്തിലൊരുങ്ങിയ വിക്രം എന്ന് കമൽഹാസൻ ചിത്രത്തിനും ഛായാഗ്രഹണം നിർവഹിച്ചത് ഗിരീഷ് ആയിരുന്നു.

കൂലിയിൽ രജനികാന്തിനൊപ്പം സത്യരാജും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സൺ പിക്ചേഴ്സിൻറെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ലിയോയുടെ വൻ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com