എന്നമ്മാ കണ്ണ് സൗക്യമാ....; രജനികാന്തിനൊപ്പം അഭിനയിക്കാൻ പുതിയ ലുക്കിൽ കസറി സത്യരാജ്

ഒരു പിരിയ‍ഡ് ​ഗ്യാങ്സ്റ്റ‍‍ർ ആക്ഷൻ ത്രില്ല‍ർ ചിത്രമാണ് കൂലി
എന്നമ്മാ കണ്ണ് സൗക്യമാ....; രജനികാന്തിനൊപ്പം അഭിനയിക്കാൻ പുതിയ ലുക്കിൽ കസറി സത്യരാജ്

40 വ‍ർഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിനൊപ്പം വീണ്ടും ഒന്നിക്കാൻ മനസ് കൊണ്ടും ശരീരം കൊണ്ടും തയാറായി കഴിഞ്ഞു സത്യരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൂലി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കാനിരിക്കെ സത്യരാജിന്റെ പുതിയ ലുക്ക് പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ്.

നീട്ടി വള‍ർത്തിയ നരച്ച മുടി ബൺ സ്റ്റൈലാക്കി സാ​​ൾട്ട് ആൻഡ് പെപ്പ‍‍ർ ലുക്കിലുള്ളതാണ് താരത്തിന്റെ ചിത്രം. സോഷ്യൽ മീഡിയയിൽ ഈ ലുക്ക് പ്രചാരം നേടുന്നുണ്ട്. കൂലിയുടെ ലുക്ക് ടെസ്റ്റിന്റെ ഭാ​ഗമായുള്ള ചിത്രമാണ് ഇതെന്നാണ് റിപ്പോ‍ർട്ട് കാരണം. ഏതാനും ദിവസങ്ങൾക്ക് മുൻപ് രജനികാന്തിന്റെ കൂലിയുടെ ലുക്ക് ടെസ്റ്റിന്റെ ചിത്രങ്ങൾ ലോകേഷ് തന്നെ പുറത്തു വിട്ടിരുന്നു. എന്നാൽ ലോകേഷ് സത്യരാജിന്റെ ചിത്രം ലോകേഷ് പങ്കുവെയ്ക്കാത്തതുകൊണ്ട് ഇക്കാര്യത്തിൽ സ്ഥിരീകരണം ഇല്ല.

ഒരു പിരിയ‍ഡ് ​ഗ്യാങ്സ്റ്റ‍‍ർ ആക്ഷൻ ത്രില്ല‍ർ ചിത്രമാണ് കൂലി. ചിത്രത്തിൽ ശ്രുതി ഹാസൻ നായികയായേക്കും. സണ്‍ പിക്ചേഴ് സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com