
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക് പോലും എത്തിയിരിക്കുകയാണ്. ചിത്രത്തില് കമൽ ഹാസന്റെ പ്രതിനായക വേഷം ഏറെ ചര്ച്ച ചെയ്യപ്പെടുന്നുണ്ട്. കൽക്കിയുടെ രണ്ടാം ഭാഗത്തിലാണ് ശരിക്കും തന്റെ റോൾ എന്നും ഒരു പ്രേക്ഷകനെ പോലെയാണ് ആദ്യ ഭാഗം കണ്ടതെന്നും കമൽ ഹാസൻ പറഞ്ഞു. കമലിന്റെ വരാനിരിക്കുന്ന ചിത്രം ഇന്ത്യൻ 2 വിന്റെ പ്രൊമോഷൻ ഭാഗമായി ഇന്ത്യൻ സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഹാസൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
'കൽക്കിയിൽ, കുറച്ച് മിനിറ്റുകൾ മാത്രം പ്രത്യക്ഷപ്പെടുന്ന ചെറിയ വേഷമാണ് ഞാൻ ചെയ്തത്, സിനിമയിലെ എന്റെ ഭാഗം ശരിക്കും ആരംഭിച്ചതേയുള്ളൂ, രണ്ടാം ഭാഗത്തിൽ എനിക്ക് കൂടുതൽ ചെയ്യാനുണ്ട്. അതിനാൽ, ഒരു ആരാധകനെന്ന നിലയിലാണ് സിനിമ കണ്ടത്. ശരിക്കും അത്ഭുതപ്പെട്ടു' എന്ന് കമല് ഹാസൻ പറഞ്ഞു.
'ഇന്ത്യൻ സിനിമ ആഗോള തലത്തിൽ വരെ അംഗീകരിക്കപ്പെടുന്നതിന്റെ പല സൂചനകളും കാണുന്നുണ്ട്, കൽക്കി 2898 എഡി അതിലൊന്നാണ്. നാഗ് അശ്വിൻ മതപരമായി പക്ഷപാതമില്ലാതെ മിത്തോളജി വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്തു. ലോകമെമ്പാടും ജപ്പാൻ, ചൈന, ഗ്രീക്ക് നാടുകളിലെ പുരാണങ്ങളാണ് ഇന്ത്യൻ പൈതൃകവുമായി അടുപ്പം കാണിക്കുന്നുള്ളൂ. അതിൽ നിന്ന് കഥകൾ തിരഞ്ഞെടുത്ത് എല്ലാം ഒരുമിച്ച് കൊണ്ടുവന്ന് വളരെ ക്ഷമയോടെയാണ് അശ്വിൻ അത് നിർവ്വഹിച്ചിരിക്കുന്ന'തെന്നും കമല് കൂട്ടിച്ചേര്ത്തു. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ പ്രകടനത്തെയും കമൽ പ്രശംസിച്ചു. 'അദ്ദേഹത്തെ മുതിർന്ന നടനെന്നോ പുതിയ നടനെന്നാണോ വിളിക്കണ്ടതെന്ന് എനിക്കറിയില്ല. അത്ര നന്നായി അദ്ദേഹം സിനിമ ചെയ്തിട്ടുണ്ട്' എന്നും കമൽ പറഞ്ഞു.
'തെറ്റ് ചെയ്തില്ലേ മാപ്പ് ചോദിക്കണം'; 'മഹാരാജ' സ്നീക്ക് പീക്ക് എത്തിനേരത്തെ ചിത്രത്തിന്റെ നിർമാതാക്കൾ കമൽ ഹാസനെ കാസ്റ്റ് ചെയ്യുന്നതായിരുന്നു ഏറെ ബുദ്ധിമുട്ടുള്ള കാര്യം എന്ന് പറഞ്ഞിരുന്നു. ഒരു വർഷമാണ് യാസ്കിൻ എന്ന പ്രതിനായകനെ തിരഞ്ഞെടുക്കാൻ തങ്ങൾ സമയമെടുത്തതെന്ന് നിർമാതാക്കൾ വെളിപ്പെടുത്തിയിരുന്നു.
അതേസമയം കൽക്കി ആദ്യദിനം ആഗോള ബോക്സ് ഓഫീസില് നിന്ന് 191.5 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യന് സിനിമയിലെ മൂന്നാമത്തെ വലിയ ഓപണര് ആയിരിക്കുകയാണ് ചിത്രം. 223 കോടി നേടിയ ആര്ആര്ആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്.
തെലുങ്ക് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതിക പരമായി മുന്നിട്ടു നിൽക്കുന്ന സിനിമയും കൂടിയാണ് കൽക്കി. മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ സിനിമയിലൂടെ കൊണ്ട് വന്നിട്ടുമുണ്ട്. റിലീസിന് മുന്നേ തന്നെ ഹൈപ്പോടെ എത്തിയ സിനിമ നാലു വർഷത്തെ നിരവധി ആളുകളുടെ പ്രയത്നം കൂടിയാണ്. കൽക്കി ബ്രഹ്മാണ്ഡ ചിത്രം എന്ന വാക്കിനോട് നൂറു ശതമാനം നീതി പുലർത്തുന്നു എന്നാണ് ആരാധക പ്രതികരണം.