ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് ചിത്രം 'അഡിയോസ് അമിഗോ'; റിലീസ് തിയതി പ്രഖ്യാപിച്ചു

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസറാണ്
ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് ചിത്രം 'അഡിയോസ് അമിഗോ';  റിലീസ് തിയതി പ്രഖ്യാപിച്ചു

ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് കോംബോ ഒന്നിക്കുന്ന 'അഡിയോസ് അമിഗോ' ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസറാണ്. ചിത്രം ആഗസ്റ്റ് രണ്ടിനാണ് തിയേറ്ററുകളിൽ എത്തുക. ടൊവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു നഹാസ് നാസർ.

ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ 15ാമത് ചിത്രമായ 'അഡിയോസ് അമിഗോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ മറ്റ് വിവരങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരി 12ന് കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. 'കെട്ട്യോളാണ് എന്‍റെ മാലാഖ'യ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു.

എഡിറ്റിങ്- നിഷാദ് യൂസഫ്, ആർട്ട്‌- ആഷിഖ് എസ്, ഗാനരചന- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- സുധർമൻ വള്ളിക്കുന്ന്, മേക്കപ്പ്- റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ- ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി- രോഹിത് കെ. സുരേഷ്, കൊറിയോഗ്രാഫർ- പി. രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ- മഷർ ഹംസ, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ് ഡിജിബ്രിക്സ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com