ബോളിവുഡിനെ തട്ടിയെടുത്ത് ഈ താരറാണിമാര്‍; ക്രൂവിന് ഒടിടിയിലും വൻ സ്വീകാര്യത

150 കോടി രൂപയിലധികമാണ് ചിത്രം ആഗോള തലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്
ബോളിവുഡിനെ തട്ടിയെടുത്ത് ഈ താരറാണിമാര്‍; ക്രൂവിന് ഒടിടിയിലും വൻ സ്വീകാര്യത

ബോളിവുഡിലെ താരസുന്ദരിമാരായ കരീന കപൂര്‍, കൃതി സനോണ്‍, തബു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ 'ക്രൂ'വിന് ആഗോള തലത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. 150 കോടി രൂപയിലധികമാണ് ചിത്രം ആഗോള തലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡില്‍ ഈയടുത്ത് ലഭിച്ചതില്‍ മികച്ച നേട്ടമാണ് ഇത്. ഇന്ത്യയിൽ 83.07 കോടി നേടിയ ചിത്രം കഴിഞ്ഞ ആഴ്ചയാണ് നെറ്റ്ഫ്ലിക്സിൽ എത്തിയത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഒടിടിയിലും ചിത്രം വിജയകുതിപ്പ് തുടരുകയാണ്.

നെറ്റ്ഫ്ലിക്സില് സ്ട്രീമിംഗ് ആരംഭിച്ച ആദ്യ ആഴ്‌ചയിൽ തന്നെ മികച്ച ഓപ്പണിംഗ് ചിത്രം നേടിയെന്നാണ് വിവരം. രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ആദ്യ ആഴ്ചയിൽ 5.4 ദശലക്ഷം വ്യൂസാണ് നെറ്റ്ഫ്ലിക്സില്‍ നേടിയത്. നെറ്റ്ഫ്ലിക്‌സിന്‍റെ ആഗോള ടോപ്പ് 10 പട്ടികയിൽ ഇംഗ്ലീഷ് ഇതര സിനിമകളുടെ വിഭാഗത്തിലെ ആദ്യ ആഴ്ചയിൽ ഇത് 3-ാം സ്ഥാനത്താണ് ക്രൂ. ആഗോള ടോപ്പ് 10 ലിസ്റ്റിലും ക്രൂ പ്രവേശിച്ചിരുന്നു ആദ്യ ആഴ്ചയില്‍.

ക്രൂ ഏകദേശം 10.8 ദശലക്ഷം മണിക്കൂർ വ്യൂ ഇതിനകം നേടി കഴിഞ്ഞു. കൂടാതെ 5.4 ദശലക്ഷം വ്യൂസുമായി ഇംഗ്ലീഷ് ഇതര വിഭാഗത്തിൽ ഗോൾഡൻ കമുയ്, ഇൻ ഗുഡ് ഹാൻഡ്‌സ് 2 എന്നിവയുടെ തൊട്ടുപിന്നിലാണ് ക്രൂ. ഈ വർഷം, സലാർ ഹിന്ദി, മർഡർ മുബാറക്, ഫൈറ്റർ എന്നിവയ്ക്ക് ശേഷം നെറ്റ്ഫ്ലിക്സ് ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തിയ നാലാമത്തെ ഹിന്ദി ചിത്രമാണ് ക്രൂ.

ബോളിവുഡിനെ തട്ടിയെടുത്ത് ഈ താരറാണിമാര്‍; ക്രൂവിന് ഒടിടിയിലും വൻ സ്വീകാര്യത
പേരിനൊപ്പം പിതാവിന്റെ പേര് വേണ്ട; കോടതിയിൽ ഹർജി നൽകി നടി ആഞ്ജലീന ജോളിയുടെ മകള്‍

എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് ക്രൂവിന്റെ കഥ. തബു- ഗീതാ സേത്തിയും കരീന കപൂര്‍- ജാസ്‍മിൻ കോലിയും കൃതി സനോണ്‍- ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്. നിധി മെഹ്റ, മെഹുൽ സൂരി എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ബാലാജി മോഷൻ പിക്ചേഴ്സും അനിൽ കപൂർ ഫിലിംസ് ആൻഡ് കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കും ചേർന്നാണ് നിർമാണം.

തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതല്‍ പണം നേടാന്‍ ഒരു ഫ്ലൈറ്റിലെ ക്രൂവായ മൂന്ന് സ്ത്രീകള്‍ നടത്തുന്ന ചില ശ്രമങ്ങളും അതുണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് ഈ കോമഡി ത്രില്ലറിന്‍റെ ഇതിവൃത്തം. ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com