യുവ യുവനടിയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ്; ഒമർ ലുലുവിന് ഇടക്കാല ജാമ്യം

ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്
യുവ യുവനടിയ്‌ക്കെതിരായ
ലൈംഗികാതിക്രമ കേസ്; ഒമർ ലുലുവിന് ഇടക്കാല ജാമ്യം

കൊച്ചി: യുവ യുവനടിയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല ജാമ്യം. ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കണം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂണ്‍ ആറിന് വിശദമായ വാദം കേള്‍ക്കും.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കേസിൽ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്നാണ് ഒമർ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമർ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്മെയിലിംഗിന്‍റെ ഭാഗം കൂടിയാണ് പരാതിയെന്നും സംവിധായകൻ ആരോപിച്ചു.

യുവ യുവനടിയ്‌ക്കെതിരായ
ലൈംഗികാതിക്രമ കേസ്; ഒമർ ലുലുവിന് ഇടക്കാല ജാമ്യം
'അന്ന് സിദ്ദിഖിക്ക അങ്ങനെ പറഞ്ഞപ്പോൾ ഭൂമി പിളർന്ന പോകും പോലെയാണ് തോന്നിയത്'; ജിസ് ജോയ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com