'എന്താ പടം... 'ആവേശം' മസ്റ്റ് വാച്ച്'; ആഹ്ലാദത്തിൽ മൃണാൾ താക്കൂർ, പങ്കുവെച്ച് നസ്രിയ

ആവേശം ഉറപ്പായും കണ്ടിരിക്കേണ്ട സിനിമയെന്ന് മൃണാൾ താക്കൂർ
'എന്താ പടം... 'ആവേശം' മസ്റ്റ് വാച്ച്'; ആഹ്ലാദത്തിൽ മൃണാൾ താക്കൂർ, പങ്കുവെച്ച് നസ്രിയ

വിഷു റിലീസായെത്തി ബോക്സ് ഓഫീസിനെയും പ്രേക്ഷക ഹൃദയത്തെയും കീഴടക്കിയ ഫഹദ് ഫാസിലിന്റെ 'ആവേശം' കണ്ട ആവേശത്തിൽ നടി മൃണാൾ താക്കൂർ. സിനിമ കണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി സിനിമ ഇഷ്ടപ്പെട്ടതായി അറിയിച്ചത്. 'എന്താ പടം, സിനിമയിലെ എല്ലാ ഭാഗവും ഇഷ്ടമായി. ആവേശം ഉറപ്പായും കണ്ടിരിക്കേണ്ട സിനിമ'.

ജിത്തു മാധവൻ, നസ്രിയ ഫഹദ്, ഫഹദ് ഫാസിൽ എന്നിവരെ മെൻഷൻ ചെയ്തുകൊണ്ടാണ് മൃണാൾ സ്റ്റോറി പങ്കുവെച്ചത്. മൃണാളിന്റെ സ്റ്റോറി നസ്രിയ പങ്കുവെച്ചിട്ടുണ്ട്. നിരവധി തെന്നിന്ത്യൻ സിനിമാതാരങ്ങളാണ് ഇതിനോടകം ആവേശം കണ്ട് പോസ്റ്റ് പങ്കുവെയ്ക്കുന്നത്. സിനിമയുടെ ടീമിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതിനൊപ്പം 'ഉറപ്പായും കണ്ടിരിക്കണം' എന്ന അഭ്യർത്ഥനയും താരങ്ങൾ കുറിക്കുന്നുണ്ട്. മുൻപ് സമന്ത, നയൻതാര, വിഘ്നേഷ് ശിവൻ എന്നിവരും ആവേശം പോസ്റ്റ് പങ്കുവെച്ചിരുന്നു.

150 കോടിയിലധികം കളക്ട് ചെയ്ത ചിത്രം ഗ്ലോബല്‍ ചാര്‍ട്ടുകളില്‍പ്പോലും മുന്‍പന്തിയിലാണ്. ആവേശത്തിലെ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.

'എന്താ പടം... 'ആവേശം' മസ്റ്റ് വാച്ച്'; ആഹ്ലാദത്തിൽ മൃണാൾ താക്കൂർ, പങ്കുവെച്ച് നസ്രിയ
'ഹൃദയാഘാതത്തിന് പിന്നാലെ 10 മിനിറ്റ് ഹൃദയമിടിപ്പ് നിലച്ചു'; വാക്സിൻ വിഷയത്തിൽ ശ്രേയസ് തൽപഡേ

Related Stories

No stories found.
logo
Reporter Live
www.reporterlive.com