ഗില്ലിയിട്ട റെക്കോർഡ് തുടക്കം മാത്രം; വിജയ്യുടെ മറ്റൊരു ചിത്രം കൂടി റീ റിലീസിന്

ഗില്ലി തുടങ്ങിവെച്ച റീ റിലീസ് ആഘോഷങ്ങളിലേക്ക് മറ്റൊരു വിജയ് ചിത്രം കൂടിയെത്തുന്നു

dot image

കോളിവുഡിന് പുത്തനുണർവാണ് വിജയ്യുടെ റീ റിലീസിലൂടെ ലഭിച്ചത്. തിയേറ്ററുകളിലേക്ക് വീണ്ടുമെത്തി രണ്ടുവാരത്തിനുള്ളിൽ ചിത്രം 30 കോടിക്ക് മുകളിലാണ് നേടിയത്. ഗില്ലി തുടങ്ങിവെച്ച റീ റിലീസ് ആഘോഷങ്ങളിലേക്ക് മറ്റൊരു വിജയ് ചിത്രം കൂടിയെത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വിജയ്യെ നായകനാക്കി പ്രഭു ദേവ സംവിധാനം ചെയ്ത വില്ല് എന്ന ചിത്രമാണ് റീ റിലീസ് ചെയ്യുന്നത്. വിജയ്യുടെ 50-ാം പിറന്നാളിനോട് അനുബന്ധിച്ച് ജൂൺ 21 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

2009 ജനുവരി 12 നായിരുന്നു വില്ല് തിയേറ്ററുകളിലെത്തിയത്. നയൻതാര നായികയായ സിനിമയിൽ വടിവേലു, പ്രകാശ് രാജ്, ഗീത എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ദേവി ശ്രീ പ്രസാദായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. ബോബി ഡിയോൾ അഭിനയിച്ച സോൾജിയർ എന്ന ബോളിവുഡ് സിനിമയുടെ റീമേക്കായിരുന്നു വില്ല്.

ഓണത്തിന് മാവേലിക്കൊപ്പം 'ബറോസും'; മോഹൻലാൽ ചിത്രം റിലീസ് പ്രഖ്യാപിച്ചു

അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടാണ് വിജയ്യുടേതായി അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം. സിനിമ സെപ്തംബർ അഞ്ചിനെത്തുന്ന സിനിമയിൽ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്.

https://www.youtube.com/watch?v=xtYBYGPI0gU&t=2036s
dot image
To advertise here,contact us
dot image