വരുന്നു ഏട്ടന്റെ പിള്ളേർക്ക് ഒരു കിടിലൻ സമ്മാനം; മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ എമ്പുരാൻ അപ്‌ഡേറ്റ്?

മോഹൻലാലിന്റെ ലൈൻ അപ്പുകളിൽ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് എമ്പുരാൻ
വരുന്നു ഏട്ടന്റെ പിള്ളേർക്ക് ഒരു കിടിലൻ സമ്മാനം; മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ എമ്പുരാൻ അപ്‌ഡേറ്റ്?

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ആരാധകർക്ക് ഏറെ ആവേശമുണർത്തുന്ന അപ്ഡേറ്റാണ് സിനിമയെക്കുറിച്ച് ഇപ്പോൾ വരുന്നത്.

മോഹൻലാലിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. മെയ് 21 നായിരിക്കും സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തുക. ആരാധകർക്ക് ഒരു പ്രത്യേക ട്രീറ്റായി ജന്മദിന സ്പെഷ്യൽ ടീസറും പുറത്തുവിടുമെന്ന് സൂചനകളുണ്ട്.

മോഹൻലാലിന്റെ ലൈൻ അപ്പുകളിൽ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് എമ്പുരാൻ. 2019 ല്‍ 'ലൂസിഫര്‍' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

വരുന്നു ഏട്ടന്റെ പിള്ളേർക്ക് ഒരു കിടിലൻ സമ്മാനം; മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ എമ്പുരാൻ അപ്‌ഡേറ്റ്?
ടൊവിനോയ്ക്ക് 'നടികർ' തിലകമോ? മലയാളത്തിന്റെ ഹിറ്റ് വേട്ട ആവർത്തിക്കാനായോ; ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com