മലയാളികൾ മാത്രമല്ല, രാജ്യമൊട്ടാകെ കാത്തിരിക്കുന്നു; ടോവിനോയുടെ നടികർ ഐഎംഡിബി പട്ടികയില്‍

ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്
മലയാളികൾ മാത്രമല്ല, രാജ്യമൊട്ടാകെ കാത്തിരിക്കുന്നു;   ടോവിനോയുടെ നടികർ ഐഎംഡിബി പട്ടികയില്‍

ലാൽ ജൂനിയർ സംവിധാനത്തിൽ ടോവിനോ നായകനാകുന്ന ചിത്രമാണ് നടികർ. താരജീവിതവും പിന്നണിയിലെ കാണാക്കാഴ്ചകളുമായാണ് ചിത്രം എത്തുന്നത്. പ്രദർശനത്തിനെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിത്രം.

ചിത്രത്തിൽ ടോവിനോയുടെ നായികയാകുന്നത് ഭാവനയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്.

മലയാളികൾ മാത്രമല്ല, രാജ്യമൊട്ടാകെ കാത്തിരിക്കുന്നു;   ടോവിനോയുടെ നടികർ ഐഎംഡിബി പട്ടികയില്‍
'അവന്റെ പോക്ക് ശരിയല്ല, ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവാണവൻ'; 'മലയാളി ഫ്രം ഇന്ത്യ' ടീസർ

നടികർ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com