‌റീനു-സച്ചിൻ ടീം രണ്ടാം വരവിന് ഒരുങ്ങുന്നു; 'പ്രേമലു 2' അടുത്ത വർഷം എത്തും, ഔദ്യോഗിക പ്രഖ്യാപനം

ചിത്രത്തിന്റെ രണ്ടാം ഭാ​ഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് പദ്ധതി
‌റീനു-സച്ചിൻ ടീം രണ്ടാം വരവിന് ഒരുങ്ങുന്നു; 'പ്രേമലു 2'  അടുത്ത വർഷം എത്തും, ഔദ്യോഗിക പ്രഖ്യാപനം

സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രിയിൽ ​ഗംഭീര വിജയം സൃഷ്ടിച്ച പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ വെച്ച് ചിത്രത്തിന്റെ 50-ാം ദിവസത്തെ ആഘോഷ ചടങ്ങിലാണ് രണ്ടാം ഭാ​ഗത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം സംവിധായകൻ നടന്നത്. ഭാ​വന സ്റ്റുഡിയോസിൻ്റെ ഏഴാമത് നിർമാണസംരംഭമായിരിക്കും ചിത്രം. 2025-ലാണ് ചിത്രം റിലീസ് ചെയ്യുക.

ച‍ടങ്ങിൽ പ്രേമലു ടീമിനെക്കൂടാതെ മന്ത്രി പി രാജീവ്, ഫഹദ് ഫാസിൽ, നസ്രിയ, അമൽ നീരദ് എന്നിവരും വിജയാഘോഷ എസ് എസ് കാ‍ർത്തികേയയും മുഖ്യ അതിഥിയായി. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് പദ്ധതി. ആദ്യ ഭാഗത്തിലെ അണിയറപ്രവ‍ർത്തകരും അഭിനേതാക്കളും തന്നെയാകും രണ്ടാം ഭാ​ഗത്തിലും ഉണ്ടാകുക.

ആഗോളതലത്തിൽ 130 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. നസ്‍ലിന്റെ സച്ചിൻ എന്ന കഥാപാത്രവും മമിതയുടെ റീനുവും തമ്മിൽ പ്രണയത്തിലാവുകയും സച്ചിൻ യുകെയിലേക്ക് പോവുന്നതോടെയുമാണ് പ്രേമലു അവസാനിക്കുന്നത്. എന്നാൽ തുടർന്ന് അവരുടെ ജീവിതം എങ്ങോട്ട് പോകും? അതിനുള്ള രസകരമായ ഉത്തരമാണ് പ്രേമലു 2.

‌റീനു-സച്ചിൻ ടീം രണ്ടാം വരവിന് ഒരുങ്ങുന്നു; 'പ്രേമലു 2'  അടുത്ത വർഷം എത്തും, ഔദ്യോഗിക പ്രഖ്യാപനം
യുകെയിലെത്തിയ സച്ചിന്റെയും റീനുവിന്റെയും ജീവിതം ഇനി എങ്ങോട്ട്? കഥ ഇവിടുണ്ട്, ഹിറ്റായി 'പ്രേമലു 2'

Related Stories

No stories found.
logo
Reporter Live
www.reporterlive.com