ലാലേട്ടൻ ആദ്യം എമ്പുരാനാകും, ചെന്നൈ ഷെഡ്യൂളിന് ശേഷം തരുൺ മൂർത്തി പടത്തിൽ; പുതിയ റിപ്പോർട്ട്

തരുൺ മൂർത്തി സിനിമയുടെ ചിത്രീകരണം ഏപ്രിൽ 10 ന് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്
ലാലേട്ടൻ ആദ്യം എമ്പുരാനാകും, ചെന്നൈ ഷെഡ്യൂളിന് ശേഷം തരുൺ മൂർത്തി പടത്തിൽ; പുതിയ റിപ്പോർട്ട്

ആരാധകർക്ക് ഏറെ പ്രതീക്ഷയുണർത്തുന്ന ലൈനപ്പുകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ തന്നെ ഏറ്റവും ഹൈപ്പുള്ള രണ്ടു സിനിമകളാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും തരുൺ മൂർത്തി ചിത്രവും. ഇരു സിനിമകളെക്കുറിച്ചും വമ്പൻ അപ്ഡേറ്റാണ് ഇപ്പോൾ എത്തുന്നത്.

കഴിഞ്ഞ മാസമായിരുന്നു എമ്പുരാന്റെ യുഎസ് ഷെഡ്യൂൾ പൂർത്തിയായത്. ചെന്നൈയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം ഇനി നടക്കേണ്ടത്. ഇതിൽ ചെന്നൈ ഷെഡ്യൂളിൽ ഏപ്രിൽ 8 ന് മോഹൻലാൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ചയോളമായിരിക്കും താരം ചെന്നൈ ഷെഡ്യൂളിന്റെ ഭാഗമാവുക.

തുടർന്ന് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ ജോയിൻ ചെയ്യും. സിനിമയുടെ ചിത്രീകരണം ഏപ്രിൽ 10 ന് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതികളിലാണ് അണിയറപ്രവർത്തകർ.

സിനിമയുടെ ചിത്രീകരണത്തിന് രണ്ട്-രണ്ടര മാസം ആവശ്യമായി വരുമെന്നാണ് ഈയടുത്ത് ഒരു അഭിമുഖത്തിൽ തരുൺ മൂർത്തി അറിയിച്ചത്. എൽ 360 എന്ന് പേരിട്ടിരിക്കുന്ന സിനിമ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേ‌‍‍ർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റും പ്രമുഖ ദിനപത്രങ്ങളിലും മാഗസിനുകളിലും ഫീച്ചറുകള്‍ എഴുതുന്ന എഴുത്തുകാരനുമാണ് കെ ആർ സുനിൽ.

ലാലേട്ടൻ ആദ്യം എമ്പുരാനാകും, ചെന്നൈ ഷെഡ്യൂളിന് ശേഷം തരുൺ മൂർത്തി പടത്തിൽ; പുതിയ റിപ്പോർട്ട്
'ആ ചിത്രം നിരസിച്ചിരുന്നേൽ ഞാൻ എന്നെ തന്നെ ചവിട്ടിയേനെ'; പൃഥ്വിരാജ്

മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്‍റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്‍റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്‍റെ അവതരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com