'വർഷങ്ങൾക്ക് ശേഷം' ലോകേഷ് കനകരാജിനെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു: വിനീത് ശ്രീനിവാസൻ

ചിത്രത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പറ്റില്ല എന്നായിരുന്നു മറുപടി
'വർഷങ്ങൾക്ക് ശേഷം' ലോകേഷ് കനകരാജിനെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു: വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. ചിത്രത്തിൽ ലോകേഷ് കനകരാജിനെ അഭിനയിപ്പിക്കാൻ താല്പര്യം ഉണ്ടായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

'ചിത്രത്തിൽ ലോകേഷ് കനകരാജ് ഒരു വേഷം ചെയ്‌താൽ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു. ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. ലിയോ ചിത്രത്തിന്റെ തിരക്കിൽ ആയിരുന്നു അദ്ദേഹം. ഇപ്പോൾ ചിത്രത്തിൽ അഭിനയിക്കുന്നതിന് കുറിച്ച് ആലോചിക്കാൻ പറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു ഡയറക്ടന്റെ സ്ട്രെസ് മനസ്സിൽ ആകും. അങ്ങനെ ആണ് ആ കഥാപാത്രത്തെ ചിത്രത്തിൽ കലേഷ് അവതരിപ്പിക്കുന്നത്'-വിനീത് പറഞ്ഞു.

ഏപ്രിൽ 11നാണ് വർഷങ്ങൾക്ക് ശേഷം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നിവിൻ പോളി സിനിമയിൽ കാമിയോ വേഷത്തിൽ എത്തുന്നുമുണ്ട്. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com