ആരാധകരെ റെഡിയായിക്കോ... വരുന്നു ഗോട്ടിലെ ആദ്യ ഗാനം; അപ്ഡേറ്റുമായി നിർമ്മാതാവ്

വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്

dot image

വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി ഗോട്ട്'. സിനിമയുടെ തിരുവനന്തപുരം ഷെഡ്യൂളിന്റെ വാർത്തകളെല്ലാം ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് അർച്ചന കൽപ്പാത്തി.

ഗോട്ടിലെ ആദ്യഗാനം ഏപ്രിൽ പുറത്തുവിടുമെന്ന് അർച്ചന കൽപ്പാത്തി അറിയിച്ചതായി ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ റിലീസ് ഓഗസ്റ്റ് മാസത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 23ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർക്ക് പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കപ്പ് മുഖ്യം...; വിജയ്യുടെ മകന്റെ ആദ്യ പടം ഒരു സ്പോർട്സ് ഡ്രാമ?

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

https://www.youtube.com/watch?v=yP26TluC6A8&t=3s
dot image
To advertise here,contact us
dot image