ഉർവശി റൗട്ടേല രാഷ്ട്രീയത്തിലേക്ക്; ആരാധകരുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നുവെന്ന് താരം

'സത്യസന്ധയായ രാഷ്ട്രീയക്കാരിയാവാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്'
ഉർവശി റൗട്ടേല രാഷ്ട്രീയത്തിലേക്ക്; ആരാധകരുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നുവെന്ന് താരം

സിനിമ ജീവിതത്തിനൊപ്പം രാഷ്ട്രീയ ജീവിത്തിലേക്ക് കടക്കാൻ ബോളിവുഡ് താരം ഉർവശി റൗട്ടേല. തന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.

താരം തുടങ്ങിയ ഫൗണ്ടേഷൻ വഴി രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്നും ഉർവശി പ്രതികരിച്ചു. ഒരവസരം ലഭിച്ചാൽ രാജ്യത്തിന്റെ ഉന്നമനത്തിനായി താൻ പ്രവ‍ർത്തിക്കുമെന്നും നടി വ്യക്തമാക്കി. എന്നാൽ ഏത് രാഷ്ട്രീയ പാ‍‌ർ‌ട്ടിയിലാണ് എന്നുള്ളത് നിലവിൽ വെളിപ്പെടുത്താനാകില്ല എന്നായിരന്നു താരം പറഞ്ഞത്.

താൻ രാഷ്ട്രിയത്തിലേക്ക് പോകണോ വേണ്ടയോ എന്നുള്ള ആരാധകരുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ്. സത്യസന്ധയായ രാഷ്ട്രീയക്കാരിയാവാനാണ് താൻ ആ​ഗ്രഹിക്കുന്നത് എന്നും ഉർവശി കൂട്ടിച്ചേർത്തു.

ഉർവശി റൗട്ടേല രാഷ്ട്രീയത്തിലേക്ക്; ആരാധകരുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നുവെന്ന് താരം
ഫഹദ് ഫാസിൽ നായകനാക്കുന്ന 'ഓടും കുതിര ചാടും കുതിര' തിയേറ്ററുകളിലേക്ക്

Related Stories

No stories found.
logo
Reporter Live
www.reporterlive.com