'മുറിയിലിട്ട് മർദിച്ചു,ക്യാമറ തല്ലിപൊട്ടിച്ചു'; ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി ഫോട്ടോഗ്രഫർ

ബിനു അടിമാലിയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്തിരുന്നത് ജിനേഷാണ്

'മുറിയിലിട്ട് മർദിച്ചു,ക്യാമറ തല്ലിപൊട്ടിച്ചു'; ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി ഫോട്ടോഗ്രഫർ
dot image

നടനും മിമിക്രി താരവുമായ ബിനു അടിമാലിക്കെതിരെ ഗുരുതരാരോപണങ്ങളുമായി ഫോട്ടോഗ്രാഫർ ജിനേഷ്. ബിനു അടിമാലി തന്നെ മർദിക്കുകയും ക്യാമറ തല്ലിപൊട്ടിക്കയും ചെയ്തുവെന്നാണ് ജിനേഷ് പറയുന്നത്. ബിനു അടിമാലിയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്തിരുന്നത് ജിനേഷാണ്. ചില പ്രശ്നങ്ങളുടെ പേരിൽ വഴക്കുണ്ടാവുകയും പിന്നീട് താൻ പേജ് ഹാക്ക് ചെയ്തെന്ന് കാണിച്ച് ബിനു പൊലീസിൽ പരാതിപ്പെട്ടെന്നും ജിനേഷ് യൂട്യൂബ് വീഡിയോയിലൂടെ പറയുന്നു.

താനും ബിനു അടിമാലിയും ചേട്ടൻ-അനിയൻ ബന്ധമായിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയപ്പോൾ ആശുപത്രിയിൽ കൂടെ നിന്ന് ശുശ്രൂഷിച്ചിരുന്നത് താനാണ്. കൊല്ലം സുധിയുടെ മരണശേഷം തന്റെ നെഗറ്റീവ് ഇമേജ് മാറണമെന്നും അതിനുള്ള കാര്യങ്ങൾ ചെയ്യണമെന്നും ബിനു അടിമാലി തന്നോട് ആവശ്യപ്പെട്ടു. അതിന്റെ ഭാഗമായാണ് ബിനു സുധിയുടെയും മഹേഷ് കുഞ്ഞുമോന്റെയും വീട്ടിൽ പോകുന്നത് പോലും. ആ സമയം നടക്കാൻ യാതൊരു ബുദ്ധിമുട്ടില്ലായിരുന്നിട്ടും ബിനു വീൽ ചെയർ ഉപയോഗിച്ചുവെന്നും ജിനേഷ് പറയുന്നു.

മൂന്നു വർഷത്തോളം ബിനു അടിമാലിയുടെ സോഷ്യൽമീഡിയ ഹാൻഡിൽ ചെയ്തത് താനാണ്. അദ്ദേഹവുമായി പിണക്കമുണ്ടായപ്പോൾ സോഷ്യൽമീഡിയ അക്കൗണ്ടും പാസ്വേർഡും തിരിച്ചു നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അക്കൗണ്ട് താൻ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് ബിനു അടിമാലി പൊലീസിൽ പരാതിപ്പെട്ടു. ബിനു അടിമാലി വാങ്ങിയ പുതിയ ഫോണിൽ നിന്നും തെറ്റായ പാസ്വേർഡ് നൽകി പലതവണ അക്കൗണ്ട് തുറക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് മനസ്സിലായി. പിന്നീട് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ തെറി കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് താൻ ആണെന്ന് ആരോപിച്ച്, ആ പേരിൽ ഭീഷണിപ്പെടുത്തി.

'ഡ്യൂപ്പ് പോലും ഇല്ലാതെ ലാലേട്ടൻ, ആ ഭീകരത മായാതെ മനസ്സിലുണ്ട്': ഗുണ കേവ് ഓർമയുമായി വിനോദ് ഗുരുവായൂർ

ഭീഷണി വർധിച്ചതോടെ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും പ്രശ്നം ഒത്ത് തീർപ്പാവുകയും ചെയ്തു. പക്ഷേ വിളിച്ചപ്പോൾ ബിനു ചേട്ടൻ വന്നില്ല. പിറ്റേ ദിവസവും വിളിപ്പിച്ച് സംസാരിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കി. പിന്നീട് ബിനു അടിമാലി ഒരു ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചു. തന്നെ മുറിയിലേക്ക് വലിച്ചിട്ട് മർദിച്ചു. തന്റെ ലക്ഷങ്ങൾ വിലയുള്ള ക്യാമറയും തല്ലിപൊട്ടിച്ചു. അവിടെയുള്ള മറ്റ് ആർട്ടിസ്റ്റുകൾ വന്ന് വാതിൽ തല്ലിപ്പൊളിച്ചാണ് തന്നെ രക്ഷപ്പെടുത്തിയത് എന്നും ജിനേഷ് ആരോപിച്ചു.

dot image
To advertise here,contact us
dot image