ബോക്സ് ഓഫീസിൽ വൻ കുതിപ്പുമായി 'പ്രേമലു'; മൂന്നാം ദിനം നേടിയത് എത്ര?

ഗൾഫ് രാജ്യങ്ങളിലും പ്രേമലുവിന് മികച്ച രീതിയിലുള്ള കളക്ഷൻ ആണ് ലഭിക്കുന്നത്.
ബോക്സ് ഓഫീസിൽ വൻ കുതിപ്പുമായി 'പ്രേമലു'; മൂന്നാം ദിനം നേടിയത് എത്ര?

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് ഗിരീഷ് എ ഡി ചിത്രം 'പ്രേമലു'. റിലീസ് ചെയ്ത് മൂന്ന് ദിനങ്ങൾ പിന്നീടുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 10 കോടി രൂപയാണ് ഇതുവരെ ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. ആദ്യ ദിനത്തെക്കാൾ തിരക്കാണ് ഇപ്പോൾ ചിത്രത്തിന് ലഭിക്കുന്നത്. മിക്ക തിയേറ്ററിലും ഷോയുടെ എണ്ണം വർധിപ്പിച്ചിരുന്നു.

ഗൾഫ് രാജ്യങ്ങളിലും പ്രേമലുവിന് മികച്ച രീതിയിലുള്ള കളക്ഷൻ ആണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്നും 6.5 കോടി രൂപയാണ് ഇതുവരെ ചിത്രം നേടിയത്. ഓവർസീസിൽ നിന്നും 3.5 കോടി നേടുകയും ചെയ്തു. 'പ്രേമലു'വിന്റെ കൂടെ ഇറങ്ങിയ ടൊവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' മോശമല്ലാത്ത രീതിയിൽ പ്രദർശനം തുടരുന്നുണ്ട്.

ബോക്സ് ഓഫീസിൽ വൻ കുതിപ്പുമായി 'പ്രേമലു'; മൂന്നാം ദിനം നേടിയത് എത്ര?
'ഗിരീഷ് എ ഡിയുടെ ഹാട്രിക് വിജയമാണ് 'പ്രേമലു'; പ്രേക്ഷക പ്രതികരണം

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലെൻ, മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com